ഇസ്രയേല്‍ നഗരങ്ങളില്‍ അല്‍ഖസം ബ്രിഗേഡിന്റെ മിസൈല്‍ ആക്രമണം; തിരിച്ചടിയില്‍ 158 മരണം

ഇസ്രയേല്‍ നഗരങ്ങളില്‍ അല്‍ഖസം ബ്രിഗേഡിന്റെ മിസൈല്‍ ആക്രമണം; തിരിച്ചടിയില്‍ 158 മരണം

ഗാസ: ഖാന്‍ യൂനുസില്‍ കടുത്ത ചെറുത്തുനില്‍പ് നടത്തുന്ന ഹമാസിന്റെ അല്‍ഖസം ബ്രിഗേഡ് 19 ഇസ്രയേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ചില കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല. എന്നാല്‍ അല്‍ഖസം ബ്രിഗേഡ് നടത്തിയ കരയാക്രമണത്തില്‍ ഏതാനും ഇസ്രയേലി സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി.

ഇതിന് തിരിച്ചടിയായി ഇസ്രയേല്‍ ഖാന്‍ യൂനുസില്‍ വ്യോമാക്രമണം ശക്തമാക്കി. ജബലിയയിലും റഫയിലും നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 158 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 24,285 ആയി.

ബൈത് ലാഹിയയില്‍ നിന്ന് 100 റോക്കറ്റ് ലോഞ്ചറുകള്‍ പിടിച്ചെടുക്കുകയും നിരവധി ഹമാസ് പോരാളികളെ വധിക്കുകയും ചെയ്തതായി അറിയിച്ച ഇസ്രയേല്‍ സേന ലബനനിലെ അയ്ത ശഅബില്‍ ആക്രമണം നടത്തിയതായും വ്യക്തമാക്കി.

തെക്കന്‍ ഗാസയിലെ സൈനിക നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ബന്ദികളെ വിട്ടയക്കാതെ ഹമാസ് മനശാസ്ത്ര യുദ്ധം നടത്തുകയാണെന്നും പറഞ്ഞു. അതിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. എന്നാല്‍ ഇസ്രയേല്‍ ഇക്കാര്യം നിഷേധിച്ചു.

അതേസമയം ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന് യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇ.യു അംഗരാജ്യങ്ങളില്‍ സിന്‍വാറുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.