ദുബായ്: യുഎഇയിൽ ശക്തമായ മൂടല്‍ മഞ്ഞ് തുടരുകയാണ്. പ്രധാന പാതകളിലെല്ലാം അപകടങ്ങള്‍ ഉണ്ടായി. ഇന്നലെ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് ഇപ്പോഴും തുടരുകയാണ്. പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററിൽ താഴെയായി. വാഹനങ്ങളുടെ വേഗപരിധി 80 കിലോമീറ്ററായി കുറച്ചു. പല സ്ഥലങ്ങളില്‍ ശക്തമായ മൂടൽമഞ്ഞ് കാരണം വാഹനാപകടങ്ങളുണ്ടായെങ്കിലും ആളപായമില്ല. അപകടങ്ങള്‍ കൂടിയതോടെയാണ് വാഹനങ്ങളുടെ വേഗപരിധി കുറക്കാനുള്ള തീരുമാനത്തില്‍ അധികൃതര്‍ എത്തിയത്. ദൂരക്കാഴ്ച കുറഞ്ഞതാണ് പല അപകടങ്ങള്‍ക്കും കാരണം.
ഇന്നും ശക്തമായ മൂടല്‍ മഞ്ഞാണ് ദുബായില്‍ ഉള്ളത്. ദുബായിലെ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങള്‍ എല്ലാം വഴി തിരിച്ച് വിട്ടു. കേരളത്തില്‍ നിന്നുള്ള വിമനങ്ങളുടെ സര്‍വീസിനെ ബാധിച്ചിട്ടില്ല. മൂടൽമഞ്ഞ് ഇന്നലെ പുലർച്ചെയോടെയാണ് ശക്തമായത്. ശനിയാഴ്ച രാത്രി തണുപ്പ് ശക്തമാകാന്‍ തുടങ്ങി. പിന്നീട് രാത്രിയോടെ അന്തരീക്ഷത്തില്‍ മഞ്ഞ് പടരുകയായിരുന്നു. വരും ദിവസങ്ങളിലും മൂടൽമഞ്ഞ് തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ റോഡില്‍ പുകമറയായിരുന്നു. മണിക്കൂറുകളോളം റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡില്‍ രണ്ടിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായി. ഷാർജ-ദുബായ് റോഡുകൾ, ദുബായ്-അൽ ഐൻ റോഡ്, എന്നിവിടങ്ങളില്‍ എല്ലാം അപകടങ്ങള്‍ ഉണ്ടായി. കൂടാതെ ഫുജൈറയിലും റാസൽഖൈമയിലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കൂടുതല്‍ സമയം പെട്രോളിങ് നടത്തുന്നുണ്ട്. റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ വേഗപരിതിയും നിര്‍ദ്ദേശങ്ങളും എല്ലാം നല്‍ക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.