രാജ്യത്തെ രോഗമുക്തരുടെ എണ്ണം 32.5 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 69,564 പേര്‍ ആശുപത്രി വിട്ടു

രാജ്യത്തെ രോഗമുക്തരുടെ എണ്ണം 32.5 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 69,564 പേര്‍ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. പ്രതിദിന രോഗമുക്തരുടെ എണ്ണം വീണ്ടും 70,000ത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69,564 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം 70,072 പേരാണ് രോഗമുക്തി നേടിയിരുന്നത്.

കൂടുതല്‍ പേര്‍ ആശുപത്രി വിട്ടതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 32.5 ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 32,50,429 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 77.31% ആയി ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1.72 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഓഗസ്റ്റ് ആദ്യവാരം ഇത് 2.15 ശതമാനമായിരുന്നു.

മെയ് മാസത്തില്‍ രോഗമുക്തരുടെ എണ്ണം 50,000 ആയിരുന്നെങ്കില്‍ സെപ്റ്റംബര്‍ ആയപ്പോള്‍ ഇത് 32 ലക്ഷം പിന്നിട്ടിരിക്കുകയാണ്. രോഗികളും രോഗമുക്തരും തമ്മിലുള്ള വ്യത്യാസത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണത്തില്‍ 21 ശതമാനം ആളുകള്‍ മാത്രമാണ് രാജ്യത്ത് ചികിത്സയിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.