12 വർഷത്തിനിടെ ആദ്യം; സാംസങ്ങിനെ പിന്തള്ളി ആപ്പിൾ വിപണിയിൽ ഒന്നാമൻ

12 വർഷത്തിനിടെ ആദ്യം; സാംസങ്ങിനെ പിന്തള്ളി ആപ്പിൾ വിപണിയിൽ ഒന്നാമൻ

വാഷിംഗ്‌ടൺ: സാംസങ്ങിനെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ സ്‌മാർട്ട്‌ ഫോൺ കമ്പനിയായി ആപ്പിൾ. ഇന്റർനാഷണൽ ഡാറ്റാ കോർപ്പറേഷന്റെ (ഐഡിസി) കണക്കുകൾ പ്രകാരം 2023ൽ ലോകത്ത് ഏറ്റവും അമധികം വിറ്റഴിക്കപ്പെട്ടത് ആപ്പിളിന്റെ സ്മാർട്ട് ഫോണുകളാണ്.

12 വർഷത്തിനിടെ ഇതാദ്യമായാണ് ആപ്പിൾ സാംസങ്ങിനെ പിന്തള്ളി ആഗോളതലത്തിൽ സ്‌മാർട്ട്‌ ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ഐഡിസി ഡാറ്റ പ്രകാരം കഴിഞ്ഞ വർഷം കയറ്റി അയച്ചതും വിറ്റതുമായ ഫോണുകളുടെ അഞ്ചിലൊന്ന് അമേരിക്കൻ സ്‌മാർട്ട്‌ ഫോൺ ഭീമനായ ആപ്പിളിന്റെതാണ്.

ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം ആപ്പിൾ 234.6 മില്യൺ ഐഫോൺ ഷിപ്പ്‌മെന്റ്‌സ് നടത്തിയെന്നാണ് പറയുന്നത്. ആഗോള വിപണിയിൽ 20.1 ശതമാനവും ആപ്പിളിന്റെ കൈവശമാണ്. 3.7 ശതമാനമാണ് വാർഷിക വളർച്ചാ നിരക്ക്.
സാംസങ്ങിന് ഷിപ്പ്‌മെന്റുകളിൽ 13.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 226. മില്യൺ യൂണിറ്റുകളാണ് കഴിഞ്ഞ വർഷത്തെ കയറ്റുമതി. വിപണിയിൽ 19.4 ശതമാനമാണ് സാംസങ്ങിന്റെ കൈവശമുള്ളത്.

അതേ സമയം ചൈനയുടെ ഷവോമിയാണ് മൂന്നാം സ്ഥാനത്താണ്. 145.9 മില്യൺ ഷിപ്പ്‌മെന്റുകളാണ് അവർക്കുള്ളത്. വിപണിയിൽ മൊത്തം സ്മാർട്ട്‌ ഫോണുകളിൽ 12.5 ശമാനം ഷവോമിയുടേതാണ്. ചൈനയുടെ ഓപ്പോയാണ് തൊട്ടുപിന്നിലുള്ളത്. ട്രേഡ്-ഇൻ ഓഫറുകളും പലിശ രഹിത ധനസഹായ പദ്ധതികളുമാണ് ആപ്പിളിനെ ഒരു ജനപ്രിയ ബ്രാൻഡാക്കി മാറ്റിയത്.

മികച്ച മൂന്ന് ബ്രാൻഡുകളിൽ വളർച്ച കൈവരിച്ച ഏക കമ്പനിയാണ് ആപ്പിൾ. അതേസമയം ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുന്നതിന് സാംസങ് പുതിയ സാങ്കേതികവിദ്യകളും എഐ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകളും അവതരിപ്പിക്കുമെന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.