അബുദാബി: യുഎഇയിൽ  ഡ്രൈവിങ് ലൈസൻസ് നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഏതാനും രാജ്യങ്ങളിൽ നിന്നുള്ള താമസക്കാർക്ക് അവരുടെ രാജ്യത്തു നിന്നുള്ള ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ യുഎഇയിൽ വാഹമോടിക്കാൻ കഴിയും. അവർക്ക് യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ പങ്കെടുക്കേണ്ട ആവശ്യവുമില്ല.
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ പട്ടിക പ്രകാരം 43 രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരെയാണ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ നിന്ന് ഇളവ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ലൈസൻസ് അനുവദിക്കുന്നതിന് മുമ്പുള്ള പരിശോധനകളും ഇവർക്ക് ബാധകമല്ല.
ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് കൈവശമുള്ളവർ യുഎഇ സന്ദർശിക്കുകയാണെങ്കിൽ രാജ്യത്ത് വാഹനമോടിക്കാൻ അനുമതിയുണ്ട്. യുഎഇയിൽ റെസിഡൻസ് പെർമിറ്റ് ഉള്ള പ്രവാസിയാണെങ്കിൽ അത് യുഎഇ ലൈസൻസുമായി കൈമാറ്റം ചെയ്യാനും അവസരമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ 'മർഖൂസ്' സംരംഭത്തിന് കീഴിൽ ഡ്രൈവിങ് ലൈസൻസ് അനായാസ കൈമാറ്റം സാധ്യമാണ്.
3 രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസ് ഉടമകൾക്ക് അവരുടെ രാജ്യത്ത് നിന്നുള്ള ഡ്രൈവിങ് ലൈസൻസ് യുഎഇ ലൈസൻസുമായി സ്വാപ്പ് ചെയ്യാം. ഡ്രൈവിങ് ലൈസൻസ് കൈമാറ്റം സുഗമമാക്കുന്ന സേവനം മർഖൂസ് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാണ്.
യുഎഇ അംഗീകരിച്ച ഡ്രൈവിങ് ലൈസൻസുള്ള 43 രാജ്യങ്ങളുടെ പട്ടിക ചുവടെ:
എസ്റ്റോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, ഉക്രെയ്ൻ, ബൾഗേറിയ, സ്ലോവാക്, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്‌ലാൻഡ്, മോണ്ടിനെഗ്രോ, അമേരിക്കൻ ഐക്യനാടുകൾ, ഫ്രാൻസ്, ജപ്പാൻ,  ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസിലാന്റ്, റൊമാനിയ, സിംഗപ്പൂർ, ഹോങ്കോംഗ്, നെതർലാൻഡ്സ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലാൻഡ്, യുണൈറ്റഡ് കിംഗ്ഡം, ടർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.