ദുബായ്: ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ ട്വന്‍ടി ട്വന്‍ടിയുടെ സുരക്ഷാ സംവിധാനങ്ങള്‍ അവലോകനം ചെയ്ത് ദുബായ് പോലീസ്. എക്സ്പോ നഗരിയിലാണ്, പോലീസ് കമാൻഡൻ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുളള ഖലീഫ അല്‍ മർറിയുടെ നേതൃത്വത്തില്‍ യോഗം ചേർന്നത്. ഓപറേഷൻ വിഭാഗം, സപ്പോർട്ട് വിഭാഗം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയുൾപ്പെടെ മൂന്നു പ്രധാന മേഖലകൾ നടപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്ന സുരക്ഷ പദ്ധതികളും നടപടിക്രമങ്ങളും യോഗം വിലയിരുത്തി.
മൂന്നുവിഭാഗങ്ങളിലെയും മേധാവികള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. എക്സ്പോ 2020 യ്ക്കാണ് പോലീസ് സേന പ്രഥമ പരിഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുളള പരിശീലന രീതികളാണ് എക്സ്പോ നഗരിയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് നല്‍കിയിരിക്കുന്നത്. സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിക്കുന്ന പ്രക്രിയ സുഗമമാക്കാനും വിവിധ തലത്തിലുള്ള പരിശീലന പദ്ധതികൾ സംഘടിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.