സച്ചിന്‍- മുരളീ പോര് വീണ്ടും; പക്ഷേ ഇക്കുറി സച്ചിനെ ആദ്യപന്തില്‍ പുറത്താക്കി ശ്രീലങ്കന്‍ ലെജന്‍ഡ്

സച്ചിന്‍- മുരളീ പോര് വീണ്ടും; പക്ഷേ ഇക്കുറി സച്ചിനെ ആദ്യപന്തില്‍ പുറത്താക്കി ശ്രീലങ്കന്‍ ലെജന്‍ഡ്

ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ശ്രീലങ്കയുടെ ലെജന്‍ഡറി സ്പിന്നര്‍ മുത്തയ്യ മുരളീധരനും തമ്മിലുള്ള പോരാട്ടം എക്കാലത്തെയും മികച്ച ക്രിക്കറ്റ് പോരാട്ടങ്ങളില്‍ ഒന്നാണ്. റണ്‍വേട്ടക്കാരുടെ തലപ്പത്ത് സച്ചിന്‍ ഇപ്പോഴും തുടരുമ്പോള്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍ മുരളീധരന്‍ ആണ്.

പല സന്ദര്‍ഭങ്ങളിലും സച്ചിന്റെ കടന്നാക്രമണത്തില്‍ മുത്തയ്യ തരിച്ചിരുന്നപ്പോള്‍ ചില അവസരങ്ങളില്‍ മുരളീധരനായിരുന്നു അവസാന ചിരി. എന്നാല്‍ ഇത്തവണ ഇരുവരും തമ്മിലുള്ള പോരാട്ടം ഒന്നുകൂടെ കാണാന്‍ പ്രതീക്ഷിച്ചിരുന്ന കാണികള്‍ക്ക് നിരാശയായിരുന്നു ഫലം.

സച്ചിന്‍ ടെണ്ടുല്‍ക്കറിനെ തന്റെ ആദ്യ പന്തില്‍ തന്നെ പവലിയനിലേക്ക് മടക്കി മുത്തയ്യ തന്റെ ബൗളിംഗിന്റെ മൂര്‍ച്ച തെല്ലും കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ചു. മികച്ച സ്‌ട്രോക്ക് പ്ലേയിലൂടെ അതിവേഗം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്ന സച്ചിന്‍ മുത്തയ്യയെ നേരിട്ട ആദ്യപന്തില്‍ തന്നെ സ്റ്റെപ് ഔട്ട് ചെയ്ത് ഉയര്‍ത്തിയടിക്കുകയായിരുന്നു.

ബൗണ്ടറി ലൈനില്‍ മുഹമ്മദ് കൈഫിന് ക്യാച്ച് നല്‍കി മടങ്ങും മുന്‍പ് തന്നെ 15 പന്തില്‍ 27 റണ്‍സ് നേടി തന്റെ ബാറ്റിംഗ് പ്രതാപം ഇനിയും അവസാനിച്ചിട്ടില്ലെന്ന് സച്ചിന്‍ തെളിയിച്ചിരുന്നു. വണ്‍വേള്‍ഡ് - വണ്‍ഫാമിലി ഫ്രണ്ട്‌ലി മാച്ചിലാണ് ഇരുതാരങ്ങളും ഏറ്റുമുട്ടിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുരളീധരനെതിരെ 196 റണ്‍സ് നേടിയിട്ടുണ്ട്. 32.7 ശരാശരി. ആറു തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ സച്ചിന്റെ വിക്കറ്റ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ മുരളിക്കെതിരെ 83 റണ്‍സ് നേടിയിട്ടുള്ള സച്ചിന്റെ വിക്കറ്റ് ഒരു തവണ മാത്രമാണ് മുരളിക്ക് നേടാനായിട്ടുള്ളത്.

2014ലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്. മുരളിയാകട്ടെ 2011 ലോകകപ്പ് ഫൈനലിന് ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സച്ചിന്‍ തന്റെ ചിരകാല സ്വപ്‌നമായ ലോകകപ്പ് നേടിയത് ഈ ലോകകപ്പിലാണ്.


ഇരുവര്‍ക്കും പുറമെ മുഹമ്മദ് കൈഫ്, യുവ് രാജ് സിംഗ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരും മല്‍സരത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.