വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും; തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി 15ന് ശേഷം

വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും;  തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി 15ന് ശേഷം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്ന സൂചനയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നല്‍കിയത്.

പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍വരും. ഏപ്രില്‍ 30ന് അകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിച്ചാലും പേരു ചേര്‍ക്കാന്‍ തുടര്‍ന്നും അവസരം ഉണ്ടാകും.

കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. കള്ളവോട്ട് നടക്കുന്ന ജില്ലകളില്‍ ശക്തമായ സംവിധാനം ഒരുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ അസം, ബംഗാള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അതിനുശേഷം കേരളത്തിലെത്തും. അപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.