വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പിന്മാറി. ന്യൂഹാംഷെയറിലെ റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിന്മാറ്റം. വിജയിക്കാനാവശ്യമായ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ മുഖ്യ എതിരാളിയുടെ പിന്മാറ്റം. സമൂഹ മാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ട അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് റോണ്‍ ഡിസാന്റിസ് പിന്മാറ്റം അറിയിച്ചത്.
വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ജോ ബൈഡനെക്കാള്‍ അനുഭവ സമ്പത്തുള്ളയാളാണ് ഡൊണാള്‍ഡ് ട്രംപ് എന്നും ഡി സാന്റിസ് പറഞ്ഞു. ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പ്രൈമറി വോട്ടര്‍മാരും ഡൊണാള്‍ഡ് ട്രംപിന് മറ്റൊരു അവസരം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് വ്യക്തമാണ്.
റിപ്പബ്ലിക്കന്‍ നോമിനിയെ പിന്തുണയ്ക്കാനുള്ള പ്രതിജ്ഞയില്‍ ഞാന്‍ ഒപ്പുവച്ചു. ആ പ്രതിജ്ഞ ഞാന്‍ മാനിക്കും. നിക്കി ഹേലി പ്രതിനിധീകരിക്കുന്ന കോര്‍പ്പറേറ്റിസത്തിന്റെ പുനര്‍നിര്‍മ്മിച്ച രൂപമായ പഴയ റിപ്പബ്ലിക്കന്‍ ഗാര്‍ഡിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാത്തതിനാല്‍ ട്രംപിന് എന്റെ പിന്തുണ നൽകുന്നെന്ന് ഡിസാന്റിസ് പറഞ്ഞു.
നിക്കി ഹേലി
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്ന് നേരത്തെ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും പിന്മാറിയിരുന്നു. ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പറഞ്ഞിരുന്നു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് പിന്നാലെയായിരുന്നു പിന്മാറ്റം.
റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണാൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ തോല്‍പ്പിക്കാനുള്ള കരുത്ത് തനിക്ക് മാത്രമേയുള്ളൂവെന്ന് നിക്കി ഹേലി അവകാശപ്പെട്ടു. ഒരു രാജ്യം താറുമാറാകുകയും ലോകം തീപിടിക്കുകയും ചെയ്യുമ്പോള്‍ 80 വയസുള്ള രണ്ട് പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോയെന്ന് നിക്കി ഹേലി ചോദിച്ചു. ന്യൂ ഹാംഷെയറില്‍ അടുത്തിടെ നടന്ന ഒരു പൊതു യോഗത്തിലായിരുന്നു ഹേലിയുടെ ചോദ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.