ഇറ്റലിയിലെ പ്രശസ്തമായ അന്താരാഷ്ട്ര വ്യാപാര മേളയില്‍ സംഘര്‍ഷവുമായി പാലസ്തീന്‍ അനുകൂലികള്‍; ലാത്തി വീശി പോലീസ്

ഇറ്റലിയിലെ പ്രശസ്തമായ അന്താരാഷ്ട്ര വ്യാപാര മേളയില്‍ സംഘര്‍ഷവുമായി പാലസ്തീന്‍ അനുകൂലികള്‍; ലാത്തി വീശി പോലീസ്

റോം: ഇറ്റലിയില്‍ നടക്കുന്ന അന്താരാഷ്ട്ര ജ്വല്ലറി വ്യാപാര മേളയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പാലസ്തീന്‍ അനുകൂലികള്‍ക്കു നേരെ പോലീസ് ലാത്തി വീശി. ഇറ്റലിയിലെ പ്രശസ്തമായ വിസെന്‍സോറോ മേളയിലാണ് പാലസ്തീന്‍ അനുകൂലികള്‍ സംഘടിച്ച് പ്രതിഷേധവുമായി എത്തിയത്. മേളയില്‍ നാല്‍പതോളം രാജ്യങ്ങളില്‍ നിന്ന് 1300 ലധികം വ്യാപാരികള്‍ പങ്കെടുക്കുന്നുണ്ട്. ഇസ്രയേല്‍ വ്യാപാരികള്‍ പങ്കെടുക്കുന്നതിനെതിരെയാണ് ഇവര്‍ രംഗത്ത് വന്നത്.

പാലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെടുന്ന ബാനറുകളും പ്ലക്കാര്‍ഡുകളും മറ്റുമായിട്ടാണ് സ്ത്രീകള്‍ അടക്കമുളള പ്രതിഷേധക്കാര്‍ എത്തിയത്. ഇവര്‍ പുകബോംബ് എറിയുകയും പോലീസിന് നേരെ ബലപ്രയോഗം നടത്തുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് വിസന്‍സ മേയര്‍ ഗിയകോമോ പൊസാമെ പറഞ്ഞു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സമാധാനത്തിന് വേണ്ടി വാദിക്കുകയും അത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് മേയര്‍ ജിയാകോമോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പ്രതിഷേധം മേളയെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പോലീസ് കിലോമീറ്ററുകള്‍ക്ക് അപ്പുറം വെച്ചു തന്നെ പ്രതിഷേധക്കാരെ തടഞ്ഞിരുന്നു. വെളളിയാഴ്ച തുടങ്ങിയ മേള ചൊവ്വാഴ്ചയാണ് അവസാനിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.