റഷ്യൻ സൈനിക വിമാനം തകർന്നു വീണ് 65 മരണം; വിമാനത്തിലുണ്ടായിരുന്നത് ഉക്രെയ്ൻ തടവുകാർ

റഷ്യൻ സൈനിക വിമാനം തകർന്നു വീണ് 65 മരണം; വിമാനത്തിലുണ്ടായിരുന്നത് ഉക്രെയ്ൻ തടവുകാർ

മോസ്‌കോ: റഷ്യൻ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉക്രെയ്ൻ യുദ്ധ തടവുകാരെയും കൊണ്ട് പോയ ഐഎൽ 76 മിലിട്ടറി ട്രാൻസ്‌പോർട്ട്‌ വിമാനമാണ് ബെൽഗൊറോഡ് മേഖലയിൽ തകർന്ന് വീണത്. ആറ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തടവുകാരെ കൈമാറാനായി കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സെെനിക കമ്മീഷനെ നിയോ​ഗിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഉക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിലാണ് അപകടമുണ്ടായത്.

വിമാനം അപകടത്തിൽപ്പെട്ടാനിടയായ സാഹചര്യം വ്യക്തമല്ല. സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ യാബ്ലോനോവോ ഗ്രാമത്തിനു സമീപം ഒരു വിമാനം വലിയ സ്ഫോടന ശബ്ദത്തോടെ താഴേക്കു പതിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.