ന്യൂഡല്‍ഹി: കൊവാക്‌സിനെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മരുന്നു നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോട്ടെക്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുളളവര്‍ വാക്‌സിന്‍ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതം. മറ്റ് കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചവരും പ്രതിരോധ ശേഷി കുറഞ്ഞവരും കൊവാക്‌സിനെടുക്കരുതെന്നും കമ്പനി വ്യക്തമാക്കി.
അതിനിടെ ഉത്തര്‍പ്രദേശിലും കര്‍ണാടകത്തിലുമായി വാക്‌സിന്‍ സ്വീകരിച്ച ശേഷമുളള രണ്ട് മരണങ്ങളും മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്നും വാക്‌സിനേഷനില്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതിനിടെ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആര്‍, പുനെ എന്‍ഐവി എന്നീ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ കൊവാക്‌സിന് ലഭിച്ചിരുന്നു. 206 രൂപയ്ക്കാണ് കൊവാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്നത്. വാക്‌സിന്‍ എപ്പോള്‍ സ്വകാര്യ വിപണിയില്‍ എത്തുമെന്നോ എന്തു വിലയ്ക്ക് വില്‍ക്കുമെന്നോ ഇതുവരെ ഭാരത് ബയോടെക്ക് വ്യക്തമാക്കിയിട്ടില്ല. കൊവാക്‌സിന് പിന്നാലെ മൂക്കിലൂടെ ഉപയോഗിക്കേണ്ട തുള്ളി മരുന്ന് രൂപത്തിലുള്ള പ്രതിരോധ വാക്‌സിനും അടിയന്തര അനുമതി തേടി ഭാരത് ബയോടെക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.