ഹൃത്വിക് റോഷന്‍- ദീപിക പദുകോണ്‍ ചിത്രം 'ഫൈറ്ററി'ന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

ഹൃത്വിക് റോഷന്‍- ദീപിക പദുകോണ്‍ ചിത്രം 'ഫൈറ്ററി'ന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

ദുബായ്: ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന 'ഫൈറ്റര്‍' ചിത്രത്തിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് ചിത്രത്തിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. നാളെ ലോകമൊട്ടാകെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന് കടുത്ത തിരിച്ചടിയാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രദര്‍ശന വിലക്ക്.

ഭീകരാക്രമണങ്ങള്‍ക്കുള്ള സൈന്യത്തിന്റെ തിരിച്ചടിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. എന്നാല്‍ എന്തുകൊണ്ടാണ് ചിത്രത്തിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. ഗള്‍ഫിലെ സെന്‍സറിങില്‍ 'ഫൈറ്റര്‍' പരാജയപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.

എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രമായി ഹൃത്വിക്കും സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായി ദീപികയും എത്തുന്നു. ഹൃത്വിക് റോഷനും ദീപിക പദുകോണിനും പുറമേ കരണ്‍ സിങ് ഗ്രോവര്‍, അനില്‍ കപൂര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ഷാരൂഖ് ഖാന്‍ നായകനായ 'പഠാന്' ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈറ്റര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.