ദുബായ്: തഖ്ദീർ അവാർഡ് ജേതാക്കളാകുന്ന കമ്പനികളെ ദുബായിലെ നാല് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ പിന്തുണക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിൽ മികച്ച തൊഴിലാളി ക്ഷേമം നടത്തുന്ന കമ്പനികള്‍ക്ക് നൽകുന്ന അംഗീകാരമാണ് തഖ്ദീർ അവാർഡ്. പിന്തുണ പ്രകാരം തഖ്ദീർ അവാർഡിന്റെ നാലും അഞ്ചും സ്റ്റാർ റേറ്റിംഗുകൾ നേടുന്ന കമ്പനികൾക്ക് 35 ലധികം സേവന ആനുകൂല്യങ്ങൾ സർക്കാർ സ്ഥാപനങ്ങൾ നൽകും.
ആർടിഎ, ദുബായ് മുൻസിപ്പാലിറ്റി, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ജിഡിആർഎഫ്എഡി തുടങ്ങിയ നാല് കേന്ദ്രങ്ങളാണ് കമ്പനികൾക്ക് ഇളവുകളും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നൽകി പിന്തുണയ്ക്കുന്നത്. ഇത് സംബന്ധിച്ചുള്ള വാർത്താസമ്മേളനം തഖ്ദീർ അവാർഡ് ചെയർമാനും ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറിന്റെ സാന്നിധ്യത്തിൽ നടന്നു. ചടങ്ങിൽ നിർദ്ദിഷ്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായുള്ള ധാരണാപത്രത്തിൽ വിവിധ സർക്കാർ പ്രതിനിധികൾ ഒപ്പുവച്ചു. അടുത്ത് നടക്കുന്ന തഖ്‌ദീർ അവാർഡ് നാലാം പതിപ്പ് വിജയികൾക്കാണ് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.