ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെതിരെ തെരുവില്‍ യാചന സമരം നടത്തിയ മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. മറിയക്കുട്ടിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് കെ.പി.സി.സി വാഗ്ദാനം ചെയ്തിരുന്നു. മകളുടെ പേരിലുള്ള സ്ഥലത്ത് പഴയ വീട് പൊളിച്ച് നീക്കി പുതിയ വീടിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചു.
വീടിന്റെ തറക്കലിടല്‍ കര്‍മ്മം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നിര്‍മ്മാണത്തിന്റെ ആദ്യഗഡു കൈമാറി. കെ.പി.സി.സി അഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. അധികമായി വരുന്ന തുക അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും നല്‍കും.
മറിയക്കുട്ടി കോണ്‍ഗ്രസ് ആണോ സി.പി.എം ആണോ ബി.ജെ.പി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തതെന്ന് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി ചേര്‍ത്തു പിടിക്കുകയാണ് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.