തിരുവനന്തപുരം: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്മെന്റ് പാര്‍ക്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഐഎഎപിഐ) സംഘടിപ്പിക്കുന്ന 22-ാമത് അമ്യൂസ്മെന്റ് എക്സ്പോയ്ക്ക് മുംബൈ വേദിയാകും. ഫെബ്രുവരി 27 മുതല്‍ 29 വരെ ബോംബെ എക്സിബിഷന്‍ സെന്ററിലാണ് എക്സ്പോ സംഘടിപ്പിക്കുക. ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ സജ്ജമാക്കുന്ന പ്രദര്‍ശന വേദിയില്‍ അമ്യൂസ്മെന്റ് മേഖലയിലെ പുതിയ മാറ്റങ്ങളെല്ലാം അണിനിരക്കും.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള നൂറു കണക്കിന് കമ്പനികളും സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാകും.
ഇന്ത്യയില്‍ നിന്ന് മാത്രം 165 പ്രദര്‍ശകരാണ് എക്സ്പോയില്‍ പങ്കെടുക്കുന്നത്. ഇതിന് പുറമെ ഓസ്ട്രേലിയ, ബള്‍ഗേറിയ, ചൈന, യുഎഇ, ജര്‍മനി, ഹോങ് കോങ്, ഇറ്റലി, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള 35 കമ്പനികളും ഐഎഎപിഐ അമ്യൂസ്മെന്റ് എക്സ്പോയില്‍ പങ്കെടുക്കും.
അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, തീം പാര്‍ക്കുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്ററുകള്‍ തുടങ്ങിയവയുടെ നടത്തിപ്പുകാരുമായി സംസാരിക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും എക്സ്പോ വേദിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.