ഇറാൻ - പാക് അതിര്‍ത്തിയില്‍ വെടിവെപ്പ്; ഒമ്പത് മരണം

ഇറാൻ - പാക് അതിര്‍ത്തിയില്‍ വെടിവെപ്പ്; ഒമ്പത് മരണം

കറാച്ചി: പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇറാന്റെ തെക്ക് കിഴക്കൻ പ്രദേശത്തുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെടിവെയ്പ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അതേ സമയം വെടിവെപ്പിന് പിന്നിൽ ആരാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇറാന്റെ സിസ്താൻ - ബലൂചിസ്‍താൻ പ്രവിശ്യയിലെ സരവണ്‍ ടൗണിനടുത്താണ് വെടിവെപ്പുണ്ടായത്. ഹല്‍വഷ് എന്ന സംഘടനയാണ് വെടിയേറ്റ് മരിച്ചവരുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

പാക് പൗരന്മാരുടെ കൂട്ടക്കൊല ഞെട്ടിപ്പിക്കുന്നതാണെന്ന് ഇറാനിലെ പാക് എംബസി പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകുമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഇറാന്റെ ഭാഗത്ത് നിന്നുള്ള സഹകരണം ആവശ്യപ്പെടുന്നതായും ടെഹ്‌റാനിലെ പാക് അംബാസിഡർ അറിയിച്ചു.

കഴിഞ്ഞയാഴ്ചയായിരുന്നു പാക്കിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പാക്കിസ്ഥാൻ പ്രത്യാക്രമണം നടത്തിയത്. ഭീകര സംഘടനകളുടെ ഒളിത്താവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്ന് സംഭവത്തിൽ ഇറാൻ വിശദീകരണം നൽകിയിരുന്നു. കുട്ടികളുൾപ്പടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇതോടെ ഇറാനിലേക്ക് മിസൈൽ അയച്ച് പാകിസ്താനും സാധാരണക്കാരുടെ ജീവൻ എടുത്തിരുന്നു. പകരത്തിന് പകരം എന്ന നിലപാടിലേക്ക് ഇരു രാജ്യങ്ങളുമെത്തിയതോടെ വിഷയം ഗൗരവതരമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.