മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയും വായ്പ നൽകും

മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴിയും വായ്പ നൽകും

തിരുവനന്തപുരം: ട്രാവൻകൂർ പ്രവാസി ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും പ്രവാസി പുനരധിവാസ പദ്ധതി (NDPREM) വായ്പയുടെ വിതരണ ഉദ്ഘാടനം നോർക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. വെഞ്ഞാറമൂട് സ്വദേശി മുജീബ് ഖാൻ ആദ്യ വായ്പ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ്‌ കെ സി സജീവ് തൈക്കാട് നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി ജഗദീഷ് സൊസൈറ്റി സെക്രട്ടറി രേണി വിജയൻ, ബി അനൂപ് പങ്കെടുത്തു.

മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്കയുടെ 15 ശതമാനം മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയം സംരഭം തുടങ്ങാൻ വായ്പ നൽകും. നിലവിൽ 16 പ്രമുഖ ബാങ്കുകൾ വഴി വായ്പ നൽകി വരുന്നുണ്ട്. കൂടുതൽ വിവരം നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം) നമ്പറുകളിൽ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.