ഐസിസി തലപ്പത്തേക്ക് ജയ് ഷാ; ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

ഐസിസി തലപ്പത്തേക്ക് ജയ് ഷാ; ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

ന്യൂഡല്‍ഹി: ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനായാണ് പദവി രാജി വയ്ക്കുന്നത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ജയ് ഷായെ ഐസിസി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശം ചെയ്തെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റും ജയ് ഷായാണ്. നവംബറിലാണ് ഐസിസിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരിക്കണമെങ്കില്‍ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതുണ്ട്. ഐസിസിയുടെ ചെയര്‍മാനായി വിജയിച്ചാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റ് പദവിയും ജയ് ഷാ രാജി വയ്ക്കണം. 2021 ലാണ് ജയ് ഷാ എസിസിയുടെ പ്രസിഡന്റായത്. നിലവില്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തുള്ളത് ന്യൂസിലന്‍ഡിന്റെ ഗ്രെഗ് ബാര്‍ക്ലേയാണ്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഐസിസിയുടെ ചെയര്‍മാന്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാവും ജയ് ഷാ. എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് മുമ്പ് ഈ പദവിയിലെത്തിയ ഇന്ത്യക്കാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.