ജൊഹാനസ്ബർഗ്: ബ്രിക്സിന്റെ ഭാഗമാകാൻ കൂടുതൽ രാജ്യങ്ങൾ. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ഇത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങൾ പുതുതായി അംഗത്വമെടുക്കുമെന്ന് ഉറപ്പു നൽകിയതായി ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ പറഞ്ഞു.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടന്ന ഉച്ചകോടിയിൽ അർജന്റീന കൂടി ഭാഗമാകാൻ താൽപര്യമറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നു. ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവ ചേർന്നതാണ് നിലവിലെ ബ്രിക്സ്. 30ലേറെ രാജ്യങ്ങൾ പുതുതായി അംഗത്വത്തിന് താൽപര്യമറിയിച്ചതായും ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലെദി പാൻഡർ പറഞ്ഞു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഓഗസ്റ്റിൽ ജോഹന്നാസ്ബർഗിൽ നടന്ന ഉച്ചകോടിയിൽ ജനുവരി ഒന്നു മുതൽ തങ്ങളുടെ ബ്രിക്സ് ഗ്രൂപ്പിനെ വിപുലീകരിക്കാൻ സമ്മതിച്ചിരുന്നു.
ഡോളറിലധിഷ്ഠിതമായ ആഗോള സാമ്പത്തിക വിനിമയത്തിന് ബദലായിട്ട് കൂടിയാണ് ബ്രിക്സ് രംഗത്ത് വരുന്നത്. റഷ്യയും ചൈനയും കൂടുതൽ പ്രാമാണ്യം നേടുന്നതും ഇതിന്റെ സവിശേഷതയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.