സൗദി അറേബ്യയിലെത്തുന്ന വിദേശി വീട്ടുജോലിക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

സൗദി അറേബ്യയിലെത്തുന്ന വിദേശി വീട്ടുജോലിക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

റിയാദ്: സൗദി അറേബ്യയിലെത്തുന്ന വിദേശി വീട്ടുജോലിക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. മുസാനിദ് പ്ലാറ്റ്‌ഫോം വഴിയെത്തുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്കാണ് ഇന്ന് മുതല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. തൊഴില്‍ കരാര്‍ പ്രകാരം തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിങ്ങിനുള്ള സംവിധാനമാണ് മുസാനിദ് പ്ലാറ്റ്‌ഫോം. ജോലിയില്‍ നിന്ന് മാറിനില്‍ക്കല്‍, മരണം തുടങ്ങിയ വിവിധ കേസുകളില്‍ തൊഴിലുടമക്കും ഗാര്‍ഹികജോലിക്കാര്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ ഇത് സഹായിക്കും. നിരവധി ആനുകൂല്യങ്ങളാണ് ഇരു കൂട്ടര്‍ക്കും ഇന്‍ഷുറന്‍സിലൂടെ ലഭിക്കുക.

റിക്രൂട്ട്മെന്റ് മേഖല വികസിപ്പിക്കുന്നതിനും ഗാര്‍ഹിക തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ഈ ഇന്‍ഷുറന്‍സ് സേവനം.

2023-ന്റെ തുടക്കം മുതലാണ് മന്ത്രാലയം മുസാനിദ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിലവില്‍ ഈ സേവനം ഉപയോഗപ്പെടുത്തിയ ഉപഭോക്താക്കളുടെ എണ്ണം 1,75,000 ലധികമെത്തിയിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സൗദി അറേബ്യയിലുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 36.4 ലക്ഷമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.