വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പ്രാര്‍ത്ഥനാ സംഗമ വേദിയായി മാറിയ നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങ് ശ്രദ്ധേയമായി. രാജ്യത്തിന്റെ അനുരഞ്ജനത്തിനും ഐക്യത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കുകൊണ്ടു. ബൈബിളിലെ വിവിധ പുസ്തകങ്ങളില്‍ നിന്നുള്ള വായനകള്‍ ചടങ്ങില്‍ ഇടംപിടിച്ചു. ദൈവവിശ്വാസവും പ്രാര്‍ത്ഥനയും അവഗണിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ ജനതയ്ക്ക് വിശ്വാസ പ്രഘോഷണത്തിന്റെ നേര്‍സാക്ഷ്യമാവുകയായിരുന്നു അമേരിക്കയിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പ്രാര്‍ത്ഥനാ സംഗമം.
എഴുപത്തിരണ്ടാമത്തെ പ്രയര്‍ ബ്രേക്ക് ഫാസ്റ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉയര്‍ന്ന അംഗങ്ങളും പങ്കെടുത്തു.
നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ് ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തിനും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി അമേരിക്കയുടെ രാഷ്ട്രീയ നേതൃത്വത്തിനെ എല്ലാ വര്‍ഷവും ഒരുമിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് നാഷണല്‍ പ്രയര്‍ ബ്രേക്ക് ഫാസ്റ്റ്. ചടങ്ങില്‍ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ വിശുദ്ധ ഗ്രന്ഥത്തിലെ സങ്കീര്‍ത്തന പുസ്തകം മുപ്പത്തിയേഴാം അധ്യായത്തില്‍ നിന്ന് വായിച്ചു.
വിശ്വാസം സ്വതന്ത്രമായി പിന്തുടരാന്‍ സാധിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ കഴിയുന്നത് ഒരു വലിയ അനുഗ്രഹമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ശത്രുക്കളെ പോലെയല്ല നാം തമ്മില്‍ കാണേണ്ടതെന്നും, മറിച്ച് അമേരിക്ക എന്ന രാജ്യത്തെ വ്യക്തികള്‍ എന്ന നിലയിലാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പഴയനിയമത്തിലെ 2 ദിനവൃത്താന്തം വായിച്ച് സെനറ്റ് ചാപ്ലിന്‍ ബ്ലാക്ക് പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ശക്തിയെക്കുറിച്ച് സംസാരിച്ചു. യേശുവിനോടുള്ള സ്നേഹത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അമേരിക്കയിലെ ജനപ്രതിനിധി സഭാംഗങ്ങളായ മക്ബാത്തും സിസ്‌കോമാനിയും പുതിയ നിയമത്തില്‍ നിന്നു വായിച്ചു. മത്തായിയുടെ സുവിശേഷത്തിലെ ശത്രുക്കളെ സ്‌നേഹിക്കാനും ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും യേശു ആഹ്വാനം നല്‍കുന്ന ഭാഗമാണ് മക്ബാത്ത് വായിച്ചത്. സിസ്‌കോമാനി 1 തിമോത്തിയില്‍ നിന്നുള്ള വിശുദ്ധ പൗലോസിന്റെ വാക്കുകളാണ് വിചിന്തനമാക്കി. കാപ്പിറ്റോള്‍ കെട്ടിടത്തിലെ സ്റ്റാറ്റുവറി ഹാളില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പ്രമുഖ ഇറ്റാലിയന്‍ ഗായകന്‍ ആന്‍ഡ്രിയ ബൊസല്ലിയുടെ പരിപാടിയും നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.