ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ സൗത്തിലെ സെൻ്റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഫൊറോനാ ദൈവാലയത്തിൽ 2024 മതബോധന അധ്യയന വർഷം ഉദ്ഘാടനം ചെയ്തു. ജനുവരി ഇരുപത്തെട്ടിന് രാവിലെ നടന്ന ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാദർ എബ്രഹാം നടുക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. ബ്രിസ്ബെയ്ൻ സൗത്തിലെ സീറോ മലബാർ കമ്മ്യൂണിറ്റിയിൽ ഓരോ വർഷവും 500 ഓളം വിദ്യാർത്ഥികൾ മതബോധനം പഠിക്കുന്നുണ്ട്.
അർപ്പണബോധമുള്ള 50 ഓളം മതബോധന അധ്യാപകർക്ക് ഇടവക വികാരി ഫാദർ എബ്രഹാം നടുക്കുന്നേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാദർ എബ്രഹാം നടുക്കുന്നേൽ, മതബോധന വിഭാഗം പ്രിൻസിപ്പൽ രഞ്ജിത്ത് ജോൺ, ട്രസ്റ്റിമാരായ ജോർജ് പാല, മാത്യു പുന്നോലിൽ, മതബോധന അധ്യാപിക ഷീബ അലോഷ്യസ്, മലയാളം ഹെഡ് മാസ്റ്റർ ജോയ് സെബാസ്റ്റ്യൻ, സൺഡേ സ്കൂൾ ലീഡേഴ്‌സ് സിറിൽ ബിജു, ജിയാന റോബർട്ട് എന്നിവർ ഉദ്ഘാടന ചടങ്ങിൽ ദീപം തെളിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.