സാന്റിയാഗോ: ചിലിയിലെ ജനവാസമേഖലയിലുണ്ടായ കാട്ടുതീയിൽ 46 പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ. ചിലിയിലെ വിന ഡെൽമാറിലെ മേഖലയിലാണ് കാട്ടുതീ പടർന്നത്. കാട്ടുതീയിൽ ഇരുന്നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. 43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1100 പേർക്ക് വീട് നഷ്ടമായതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന താപനിലയും ശക്തമായ കാറ്റുമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
തീ ആളിപ്പടര്‍ന്നതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പറഞ്ഞു. തീപിടിത്തം കടുത്ത ഭാഗങ്ങളില്‍ എത്തിപ്പെടാന്‍ പ്രയാസപ്പെടുകയാണ് അഗ്നിശമന സേന. രക്ഷാ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ ബോറിക് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
താമസ സ്ഥലങ്ങളില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടാല്‍ അനുസരിക്കണം. തീ അതിവേഗത്തിലാണ് പടരുന്നത്. പ്രതികൂല കാലാവസ്ഥ തീ നിയന്ത്രിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കടുത്ത ചൂട്, ശക്തമായ കാറ്റ്, ഈര്‍പ്പം തുടങ്ങിയവ പ്രതികൂല സാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.