ന്യൂയോര്‍ക്ക്: അമേരിക്കയുടെ തിരിച്ചടി തുടങ്ങിയെന്നും ഉചിതമായ സമയത്തും സ്ഥലത്തും ഇനിയും തിരിച്ചടി നല്‍കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍.
ജോര്‍ദാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും മുപ്പത്തഞ്ചോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തിരിച്ചടി നല്‍കിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെയും ഇറാക്കിലെയും ഇറാനിയന്‍ കേന്ദ്രങ്ങളില്‍ അമേരിക്ക ഇന്നലെ വ്യോമാക്രമണം നടത്തിയിരുന്നു.
ഇറാനിലെ വിപ്ലവ ഗാര്‍ഡുകളുടെ വിദേശ ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്ന ക്വുദ്സ് ഫോഴ്സിന്റെയും അവരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളുടെയും കേന്ദ്രങ്ങളാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമിട്ടത്.
അര്‍ധരാത്രി 30 മിനിട്ട് നീണ്ട ആക്രമണത്തില്‍ ഏഴ് സ്ഥലങ്ങളിലെ 85 ലക്ഷ്യങ്ങള്‍ തകര്‍ത്തു. ഇറാക്കില്‍ 16 ഉം സിറിയയില്‍ 23 ഉം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അമേരിക്കന്‍ ബോംബിങ് സേനയുടെ നട്ടെല്ലായ ബി-1 ബോംബര്‍ വിമാനവും ആക്രമണത്തില്‍ പങ്കെടുത്തു. ബി-1 വിമാനം അമേരിക്കയില്‍ നിന്ന് നിര്‍ത്താതെ പറന്നെത്തുകയായിരുന്നു. സിറിയയിലെ മൂന്നും ഇറാക്കിലെ നാലും സ്ഥലങ്ങളിലായി 85 ലക്ഷ്യങ്ങള്‍ തകര്‍ത്തു. 125 ആയുധങ്ങളാണ് പ്രയോഗിച്ചത്.
അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളെ തൊട്ടാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.