റാഞ്ചി: ചംപയ് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജാര്‍ഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചg. വിശ്വാസ വോട്ടെടുപ്പില്‍ ആകെയുള്ള 81 അംഗങ്ങളില്‍ 47 പേരുടെ പിന്തുണ സോറന് ലഭിച്ചു. 29 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.
ഇന്ന് രാവിലെ പതിനൊന്നിന് ആരംഭിച്ച വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കനത്ത പൊലീസ് സുരക്ഷയില്‍ ജെഎംഎം നോതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമെത്തിയിരുന്നു. അദേഹത്തിന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതി നല്‍കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജനുവരി 31 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഹേമന്ത് സോറന്‍ ഇപ്പോള്‍ റിമാന്റിലാണ്.
സോറന്റെ അറസ്റ്റിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപയ് സോറന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജാര്‍ഖണ്ഡിലെ 81 അംഗസഭയില്‍ കേവല ഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ 47 ജനപ്രതിനിധികളാണ് ഭരണപക്ഷത്തുള്ളത്. ഇതില്‍ ജെഎംഎമ്മിന് 28 ഉം കോണ്‍ഗ്രസിന് 16 ഉം ജനപ്രതിനിധികളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.