അമേരിക്കയുടെ പുതിയ അമരക്കാരെഅഭിനന്ദിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഒപ്പം പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. "അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റതിന് എന്റെ അഭിനന്ദനങ്ങൾ. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ” മോദി ട്വിറ്ററിൽ കുറിച്ചു.
"പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ആഗോള സമാധാനവും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നതിലും ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നമുക്ക് നിലകൊള്ളാം. അമേരിക്കയെ വിജയകരമായി നയിക്കുന്നതിന് എന്റെ ആശംസകൾ. ഇന്ത്യ-യുഎസ് പങ്കാളിത്തം പരസ്പരം പങ്കിടുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങൾക്ക് ഗണ്യമായതും ബഹുമുഖവുമായ ഉഭയകക്ഷി അജണ്ട, വളരുന്ന സാമ്പത്തിക ഇടപഴകൽ, ഊർജ്ജസ്വലരായ ആളുകൾ തമ്മിലുള്ള പങ്കാളിത്തം എന്നിവയുണ്ട്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്, ”പ്രധാനമന്ത്രി പറഞ്ഞു.
"വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത കമല ഹാരിസിന് അഭിനന്ദനങ്ങൾ. ചരിത്രപരമായ ഒരു സന്ദർഭമാണിത്. ഇന്ത്യ-യുഎസ്‌എ ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ അവരുമായി ഇടപെഴകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യ-യുഎസ്എ പങ്കാളിത്തം നമ്മുടെ ഭൂമിക്ക് ഗുണകരമാണ്" മോഡി ട്വിറ്ററിൽ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.