വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ പിന്തുണയ്ക്കാന്‍ സാധിക്കില്ല: സുപ്രീം കോടതി

വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ പിന്തുണയ്ക്കാന്‍ സാധിക്കില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് സൂപ്രീം കോടതി. വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി കേട്ടത്.

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുമതി ആവശ്യപ്പെട്ട് അവിവാഹിതയായ 44 - കാരി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

വിവാഹത്തിനകത്ത് നിന്നുകൊണ്ട് അമ്മയാകുക എന്നുള്ളതാണ് ഇന്ത്യന്‍ രീതിയെന്നും വിവാഹത്തിന് പുറത്ത് അമ്മയാകുക എന്നുള്ളത് നമ്മുടെ രീതിയല്ലെന്നും കോടതി വിലയിരുത്തി. കൂടാതെ ഈ വിഷയത്തില്‍ കുട്ടിയുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് കോടതി ഈ വിഷയത്തെ നോക്കി കണ്ടത്.

കൂടാതെ നമ്മള്‍ പാശ്ചാത്യ രാജ്യങ്ങളെപ്പോലെയല്ലെന്നും ഇങ്ങനെ അഭിപ്രായപ്പെടുന്നത് കൊണ്ട് ഞങ്ങളെ യാഥാസ്ഥിതികരെന്ന് നിങ്ങള്‍ കുറ്റപ്പെടുത്തിയേക്കാമെന്നത് തങ്ങള്‍ അംഗീകരിക്കുന്നതായും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.