മധ്യപ്രദേശിലെ പടക്ക ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം: 11 മരണം; 60 പേര്‍ക്ക് പരിക്ക്

 മധ്യപ്രദേശിലെ പടക്ക ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം: 11 മരണം; 60  പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹര്‍ദ ജില്ലയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. നൂറിലധികം ആബുലന്‍സുകള്‍ സ്ഥലത്തെത്തിച്ച് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

സംഭവം നടക്കുമ്പോള്‍ 150 ഓളം തൊഴിലാളികള്‍ ഫാക്ടറി പരിസരത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിശക്തമായ സ്‌ഫോടനമാണ് പടക്ക ഫാക്ടറിയില്‍ ഉണ്ടായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം സിയോനി മാള്‍വ പ്രദേശം വരെ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെയും വിളിച്ചിട്ടുണ്ടന്ന് ജില്ലാ കളക്ടര്‍ ഋഷി ഗാര്‍ഗ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.