ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി. കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ പാര്‍ട്ടി കുടുംബ വാഴ്ചയില്‍ നിന്ന് പുറത്ത് വരണമെന്ന് ശര്‍മ്മിഷ്ഠ പറഞ്ഞു.
2014 ലും 2019 ലും രാഹുല്‍ ഗാന്ധിയുടെ പരാജയം ദയനീയമായിരുന്നു. ഒരു നേതാവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി തുടര്‍ച്ചയായി തോല്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ മുഖം ആരായിരിക്കണമെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും ശര്‍മ്മിഷ്ഠ അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിയെ നിര്‍വചിക്കുക തന്റെ ജോലിയല്ല. ഒരു വ്യക്തിയെയും നിര്‍വചിക്കാന്‍ തനിക്ക് സാധിക്കില്ല. സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും ശക്തമായ സാന്നിധ്യമുണ്ട്. പതിനേഴാമത് ജയ്പൂര്‍ സാഹിത്യോത്സവത്തോടനുബന്ധിച്ച് ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു ശര്‍മ്മിഷ്ഠ.
നേതൃത്വത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളാണ് ഉത്തരം പറയേണ്ടത്. എന്നാല്‍ ഒരു കോണ്‍ഗ്രസ് അനുഭാവി എന്ന നിലയില്‍ തനിക്ക് ആശങ്കയുണ്ട്. പ്രതിപക്ഷ സഖ്യത്തെ 'ഇന്ത്യ സഖ്യം' എന്ന് വിളിക്കാനാണ് തനിക്ക് താല്‍പര്യം. ഒരു രാഷ്ട്രീയ പാര്‍ട്ടിയും രാജ്യത്തിന്റെ പര്യായമാകരുതെന്നും ശര്‍മ്മിഷ്ഠ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.