ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ലാളന; മറ്റുള്ളവര്‍ക്ക് പീഡനം: കേന്ദ്രത്തിനെതിരെ പിണറായി വിജയന്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ലാളന; മറ്റുള്ളവര്‍ക്ക് പീഡനം: കേന്ദ്രത്തിനെതിരെ പിണറായി വിജയന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ അതിജീവനത്തിന് വേണ്ടിയാണ് പ്രക്ഷോഭത്തിന്റെ മാര്‍ഗം തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ഭരണപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സമരാണിതെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമരം ഒരാളെയും തോല്‍പ്പിക്കാനുള്ള ലക്ഷ്യത്തോടയല്ല. തോറ്റ് പിന്മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് സമരത്തിന് പിന്നില്‍. രാജ്യമാകെ പിന്തുണയുമായി കേരളത്തോടൊപ്പമുണ്ട്.

സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. എന്നാല്‍ ചില കേന്ദ്ര നടപടികള്‍ മൂലം ആശയത്തിന്റെ അന്തസ് ചോര്‍ന്നു പോകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ആകെ 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ അല്ലാതെയോ ഭരിക്കുന്നത്. ഈ 17 സംസ്ഥാനങ്ങളില്‍ ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

നാളെ ഡല്‍ഹിയില്‍ കേരളമൊരു സവിശേഷമായ സമരമാണ് നടത്തുന്നത്. സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.