ടൊവിനോ തോമസിന്റെ ' അന്വേഷിപ്പിന്‍ കണ്ടെത്തും ' നാളെ പ്രദര്‍ശനത്തിനെത്തും

ടൊവിനോ തോമസിന്റെ ' അന്വേഷിപ്പിന്‍ കണ്ടെത്തും ' നാളെ പ്രദര്‍ശനത്തിനെത്തും

തിരുവനന്തപുരം: തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു. വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ നിര്‍മ്മിച്ച് ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും നാളെ പ്രദര്‍ശനത്തിനെത്തും.

അന്വേഷകരുടെ കഥയല്ല: അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും താരസമ്പന്നവും വലിയ മുതല്‍ മുടക്കിലുമാണ് നിര്‍മിച്ചിരിക്കുന്നത്.
ടൊവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തില്‍ എഴുപതോളം താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

സര്‍വീസില്‍ പുതുതായി ചുമതലയേല്‍ക്കുന്ന എസ്.ഐ ആനന്ദ് പ്രമാദമായ രണ്ട് മരണങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ്. പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും വിധത്തിലുള്ള മുഹൂര്‍ത്തങ്ങളോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ബാബുരാജ്, തങ്കം ഫെയിം വിനീത് തട്ടില്‍, നന്‍പകള്‍ നേരത്ത് മയക്കം ഫെയിം രമ്യാ സുവി, ഹരിശ്രീ അശോകന്‍, രാഹുല്‍ രാജഗോപാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.