1400 വർഷം പഴക്കമുള്ള ക്രിസ്ത്യൻ ദൈവാലയം മോസ്ക്കാക്കി മാറ്റാൻ തുർക്കി; മെയ് മാസത്തിൽ നിസ്കാരം ആരംഭിക്കും

1400 വർഷം പഴക്കമുള്ള ക്രിസ്ത്യൻ ദൈവാലയം മോസ്ക്കാക്കി മാറ്റാൻ തുർക്കി; മെയ് മാസത്തിൽ നിസ്കാരം ആരംഭിക്കും

ഇസ്താംബുൾ: ക്രിസ്ത്യൻ ദൈവാലയമായിരുന്ന ഹാഗിയ സോഫിയ പിടിച്ചെടുത്ത് മസ്ജിദാക്കിയതിന് പിന്നാലെ മറ്റൊരു ക്രിസ്ത്യൻ ആരാധനാലയം കൂടി മസ്ജിദാക്കി മാറ്റാനൊരുങ്ങി തുർക്കി. ക്രൈസ്തവ പീഡനത്തിന്റെ കാര്യത്തിൽ മുൻ നിരയിലാണ് ഇപ്പോൾ തുർക്കി. പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗന്റെ ഇസ്ലാമിക അനുകൂല നയം ക്രൈസ്തവർക്ക് തിരിച്ചടിയാണ്.

ഇസ്താംബുൾ നഗരത്തിലുള്ള ചോറ ചർച്ചാണ് മെയ് മാസത്തോടെ മുസ്ലീം പള്ളിയായി മാറ്റുന്നത്. ഇതിനുശേഷം മുസ്ലീങ്ങൾക്ക് ഇവിടെ നമസ്കരിക്കാനാകും. ഈ പള്ളിയെ മസ്ജിദാക്കി മാറ്റുന്ന ജോലികൾ പുരോ​ഗമിക്കുകയാണ്. ചോറ ചർച്ചിന് 1400 വർഷത്തോളം പഴക്കമുണ്ട്. റോമൻ ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്. ബൈസൻ്റൈൻ ഭരണകാലത്ത് അകത്ത് കൂടുതൽ അലങ്കാര പ്രവർത്തനങ്ങൾ നടത്തി.

പതിനഞ്ചാം നൂറ്റാണ്ട് വരെ ഇത് ഒരു പള്ളിയുടെ രൂപത്തിൽ തുടർന്നു. 1945 ൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അത് ഒരു മ്യൂസിയമാക്കി മാറ്റി. 2019 വരെ അതേ രൂപത്തിൽ തുടർന്നു. ഇതിനുശേഷം 2020 ൽ റജബ്ബ് ത്വയ്യിബ് എർദോഗൻ ഇത് പള്ളിയായി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2024 മെയ് മാസത്തിൽ മുസ്ലീം പ്രാർത്ഥനയ്‌ക്കായി ഈ പള്ളി തുറക്കുമെന്ന് സർക്കാർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.