വൈറ്റ് ഹൗസ് ഇനി ബൈഡന്: ട്രംപിന്റെ കത്തിലെ ഉള്ളടക്കം വെളിപ്പെടുത്താനാവില്ല; കത്ത്‌ തികച്ചും വ്യക്തിപരം എന്ന് ബൈഡൻ

വൈറ്റ് ഹൗസ് ഇനി ബൈഡന്: ട്രംപിന്റെ കത്തിലെ ഉള്ളടക്കം വെളിപ്പെടുത്താനാവില്ല; കത്ത്‌ തികച്ചും വ്യക്തിപരം എന്ന് ബൈഡൻ

വാഷിങ്ടണ്‍: അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്റായി ജോ ബൈഡനും (78) വൈസ് പ്രസിഡന്റായി കമല ഹാരിസും (56) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ നാല്‍പ്പത്തൊമ്പതാമത് വൈസ് പ്രസിഡന്റും ആദ്യ വനിതാ വൈസ് പ്രസിഡന്റുമാണ് ഇന്ത്യന്‍ വംശജകൂടിയായ കമല ദേവി ഹാരിസ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ബൈഡനും ഭാര്യ ജില്ലും വൈറ്റ് ഹൗസിൽ എത്തി. കോവിഡ് വ്യാപനം പരിഗണിച്ചുകൊണ്ട് വൈറ്റ് ‌ഹൗസും പരിസരവും കരുതലോടെ വൃത്തിയാക്കിയിരിന്നു.

പുതിയ പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പ് ട്രംപും കുടുംബവും വൈറ്റ് ഹൗസിന്റെ പടിയിറങ്ങി യിരുന്നു. പഴയ പ്രസിഡന്റ് പുതിയ പ്രസിഡന്റിനു കത്ത് എഴുതി വെക്കുന്നത് ഒരു പാരമ്പര്യമാണ്. ബൈഡന് ഒരു കത്ത് എഴുതി വെച്ചിട്ടാണ് ട്രംപ് സ്വദേശമായ ഫ്ളോറിഡയ്ക്ക് പോയത്. ട്രംപ് തനിക്കായി ഒരു കത്ത് എഴുതിയിരുന്നെന്നും തികച്ചും ഉദാരമായ ഒരു കത്താണ് അതെന്നും ബൈഡൻ പറഞ്ഞു. എന്നാൽ തികച്ചും വ്യക്തിപരമായ കത്തായതിനാൽ അദ്ദേഹത്തോട് അതേപ്പറ്റി സംസാരിക്കാതെ ഒന്നും പറയില്ല എന്നും ബൈഡൻ കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം കമല ഹാരിസും ഭർത്താവും കൂടി പെൻസിനെയും ഭാര്യയെയും യാത്രയാക്കി. 8.30 ന് ആരംഭിച്ച 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പ്രൈം ടൈം സ്പെഷ്യൽ എന്ന ചടങ്ങോടുകൂടി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് വിരാമം കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.