വൈദികരത്‌നം ഫാദർ സെബാസ്റ്റ്യൻ തുരുത്തേൽ എംഎസ്ടി നിര്യാതനായി

വൈദികരത്‌നം ഫാദർ സെബാസ്റ്റ്യൻ തുരുത്തേൽ എംഎസ്ടി നിര്യാതനായി

പാലാ: എംഎസ്ടി സമൂഹത്തിന്റെ മുൻ ഡയറക്ടർ ജനറൽ വൈദികരത്‌നം ഫാദർ സെബാസ്റ്റ്യൻ തുരുത്തേൽ (99) എംഎസ്ടി നിര്യാതനായി. ഭൗതിക ശരീരം ഞായറാഴ്ച വൈകുന്നേരം നാല് മുതൽ സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ കേന്ദ്രഭവനമായ മേലമ്പാറ ദീപ്തി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും.

സംസ്‌കാര ശുശ്രൂഷകൾ 12 ന് രാവിലെ 9.30ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെയും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും എംഎസ്ടി ഡയറക്ടർ ജനറൽ ഫാദർ വിൻസെന്റ് കദളിക്കാട്ടിൽപുത്തൻപുരയുടെയും മുഖ്യകാർമികത്വത്തിൽ നടക്കും.

സഭയ്ക്ക് നൽകിയ സംഭാവനകളെപ്രതി സീറോ മലബാർ സഭ അദേഹത്തിന് 2016-ൽ വൈദിക രത്‌നം പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 1955 ലാണ് ഫാദർ സെബാസ്റ്റ്യൻ പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് പാലാ രൂപതയിലെ ഇടവകകളിൽ സേവനമനുഷ്ഠിച്ചു.

ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ മൈനർ സെമിനാരിയിലുമായി അനേകം വൈദിക വിദ്യാർഥികളെ പരിശീലിപ്പിച്ചു. 25 മെത്രാന്മാരും അഞ്ഞൂറിലധികം വൈദികരും അദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.

ചേർപ്പുങ്കൽ തുരുത്തേൽ പരേതരായ ദേവസ്യ - റോസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ മറിയം, തോമസ്, അന്നമ്മ, ജോസ്, ഏലിക്കുട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.