ന്യൂഡല്‍ഹി: യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനം ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിക്കുന്നു. ഇരുരാജ്യങ്ങളിലും നാളെ മുതല്‍ യുപിഐയ്ക്ക് ആരംഭം കുറിക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിഗയുടെയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്തിന്റെയും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉദ്ഘാടനം ചെയ്യുക.
വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉച്ചയ്ക്ക് ഒന്നോടെ ഇരുരാജ്യങ്ങളിലും ഇന്ത്യയുടെ യുപിഐ സംവിധാനം ലോഞ്ച് ചെയ്യും. ഇതോടൊപ്പം മൗറീഷ്യസില്‍ റൂപേ കാര്‍ഡ് സര്‍വീസുകളുടെ സേവനം ആരംഭിക്കുന്നതിനും നടപടികള്‍ ആരംഭിക്കും.
യുപിഐ സംവിധാനം വരുന്നതോടെ ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താന്‍ കഴിയും. സമാനമായി മൗറീഷ്യസില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കും യുപിഐ സേവനം ഗുണകരമാവും. റുപേ കാര്‍ഡ് സേവനം ആരംഭിക്കുന്നതോടെ മൗറീഷ്യസിലെ ബാങ്കുകള്‍ക്ക് റൂപേ മെക്കാനിസത്തിലൂടെ കാര്‍ഡുകള്‍ നല്‍കാന്‍ കഴിയുന്നതാണ്. ഇതുവഴി ഇന്ത്യയിലും മൗറീഷ്യസിലും പണമിടപാട് നടത്താം.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വളര്‍ത്തുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നിതിനും പുതിയ നീക്കം സഹായിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.