ജനിക്കുന്ന ഓരോ കുഞ്ഞിനും 62 ലക്ഷം രൂപ വീതം; കുറയുന്ന ജനനനിരക്ക് പരിഹരിക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനിയുടെ മോഹന വാഗ്ദാനം

ജനിക്കുന്ന ഓരോ കുഞ്ഞിനും 62 ലക്ഷം രൂപ വീതം; കുറയുന്ന ജനനനിരക്ക് പരിഹരിക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനിയുടെ മോഹന വാഗ്ദാനം

സിയോള്‍: രാജ്യത്തെ കുറയുന്ന ജനനനിരക്ക് പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ദക്ഷിണ കൊറിയയിലെ കോര്‍പറേറ്റ് സ്ഥാപനം. കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ദക്ഷിണകൊറിയന്‍ നിര്‍മാണ കമ്പനിയായ ബൂയങ് ഗ്രൂപ്പ്.

ജനനനിരക്ക് കുറയുന്നത് പരിഹരിക്കാന്‍ ഇത്തരം ഓഫറുകള്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ജീവനക്കാര്‍ക്ക് ഓരോ കുഞ്ഞ് ജനിക്കുമ്പോഴും അവര്‍ക്ക് നേരിട്ട് പണം നല്‍കാനുള്ള പദ്ധതിയാണ് ബൂയങ് ഗ്രൂപ്പ് ചെയര്‍മാന്‍ ലീ ജൂങ് ക്യൂന്‍ പങ്കുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ ഓരോ കുട്ടിക്കും 62 ലക്ഷം രൂപയോളം മൂല്യം വരുന്ന കൊറിയന്‍ കറന്‍സിയായ കൊറിയന്‍ വോണ്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനു പുറമെ മൂന്ന് കുട്ടികളുള്ള ജീവനക്കാര്‍ക്ക് ഒന്നുകില്‍ 300 ദശലക്ഷം കൊറിയന്‍ വോണ്‍ അതായത് 1,86,68,970 രൂപ പണമായോ അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കഴിയാന്‍ വാടകവീടോ നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തങ്ങളുടെ തൊഴിലാളികള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതിലെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് നേരിട്ട് സാമ്പത്തിക പിന്തുണ നല്‍കുന്നതെന്ന ലീ ജൂങ് ക്യൂന്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്നു, അതോടൊപ്പം രാജ്യത്തിന്റെ ഭാവി മികച്ചതാക്കുന്നു. അങ്ങനെ തങ്ങളുടെ കമ്പനി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ലീ ജുങ് വ്യക്തമാക്കി.


ജീവനക്കാരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഓഫര്‍ ലഭിക്കും. 2015 മുതല്‍ ദക്ഷിണ കൊറിയയുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ഈ പ്രതിഭാസത്തിന് ഒന്നിലധികം കാരണങ്ങളുണ്ട്. വീട്ടുജോലിയും മക്കളെ നോക്കലും പുറത്ത് ജോലിക്കു പോകുന്ന മാതാപിതാക്കള്‍ക്ക് ഇരട്ടി ഭാരമാകുന്നു. ഇതു കാരണം കുട്ടികള്‍ വേണ്ടെന്നു തീരുമാനിക്കുന്നു. ജനനനിരക്ക് ഉയര്‍ത്താന്‍ ദക്ഷിണ കൊറിയ കോടിക്കണക്കിനു ഡോളറാണു ചിലവഴിക്കുന്നത്.

ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ അവര്‍ക്ക് മാതാപിതാക്കളാകാന്‍ കഴിയുകയും രാജ്യത്തിന്റെ ജനസംഖ്യാ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യാമെന്നാണു കമ്പനിയുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.