എസ്എന്‍സി ലാവലിന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ കസ്തൂരിരങ്ക അയ്യര്‍ അന്തരിച്ചു

എസ്എന്‍സി ലാവലിന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ കസ്തൂരിരങ്ക അയ്യര്‍ അന്തരിച്ചു

തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ കസ്തൂരിരങ്ക അയ്യര്‍ (82) അന്തരിച്ചു. കരമനയിലെ വസതിയില്‍ വച്ചാണ് കസ്തൂരിരങ്ക അയ്യര്‍ മരണപ്പെട്ടത്. ആറര വര്‍ഷം മുന്‍പ് അദേഹം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇപ്പോഴും തീര്‍പ്പാക്കാതെ നിലനില്‍ക്കുകയാണ്. 38 തവണയിലേറെയായി സുപ്രീം കോടതി ലാവലിന്‍ കേസ് മാറ്റിവയ്ക്കുകയാണ്.

ലാവലിന്‍ കേസില്‍ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആറര വര്‍ഷം മുന്‍പ് കോടതിയില്‍ ഹര്‍ജി നല്‍കി കാത്തിരിക്കുകയായിരുന്നു അദേഹം. 2017 ല്‍ കോടതിയില്‍ ശിക്ഷാവിധി കേട്ട ശേഷം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്നായിരുന്നു അദേഹം പ്രതികരിച്ചത്.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. അയ്യരടക്കം മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ തങ്ങള്‍ക്കും ശിക്ഷാ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് അയ്യരടക്കമുള്ളവര്‍ ഇതില്‍ കക്ഷി ചേരുകയായിരുന്നു.

തങ്കമാണ് കസ്തൂരിരങ്ക അയ്യരുടെ ഭാര്യ. ജ്യോതി, ഡോ. പ്രീതി, ഡോ. മായ എന്നിവര്‍ മക്കളും രാമസ്വാമി, ഡോ. പ്രശാന്ത്, ഡോ. രമേഷ്. എന്നിവര്‍ മരുമക്കളുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.