മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം തകര്‍ക്കുമെന്ന് സന്ദേശം

മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം തകര്‍ക്കുമെന്ന് സന്ദേശം

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. മുംബൈയില്‍ ഇറങ്ങിയ ഇന്‍ഡിഗോയുടെ 6ഇ-5188 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണി. ചെന്നൈയില്‍ നിന്ന് മുംബൈയിലെത്തിയ വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്ന കാര്യം വ്യക്തമല്ല. വാര്‍ത്താകുറിപ്പില്‍ ഇന്‍ഡിഗോ ഭീഷണി സന്ദേശം സ്ഥിരീകരിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതായി കമ്പനി അറിയിച്ചു. ലാന്‍ഡിങിന് തൊട്ടു മുമ്പാണ് ട്രാഫിക് കണ്‍ട്രോളില്‍ ഭീഷണി സന്ദേശം എത്തിയത്. ഭീഷണിയുടെ ഉറവിടം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിന് മുമ്പും ഇന്‍ഡിഗോയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. 2022 ല്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചായിരുന്നു ഇന്‍ഡിഗോ വിമാനം തകര്‍ക്കുമെന്ന സന്ദേശം ലഭിച്ചത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനം ലക്ഷ്യമിട്ടായിരുന്നു അന്ന് ഭീഷണി.

ഇമെയില്‍ വഴിയാണ് അജ്ഞാത സന്ദേശം ലഭിച്ചത്. അന്ന് പരിശോധനയില്‍ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചെന്നൈ-ദുബായ് ഇന്‍ഡിഗോ വിമാനത്തിലും വ്യാജ ഭീഷണി സന്ദേശം മുമ്പ് ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.