വ്യവസായ പ്രമുഖൻ മുസ്തഫ മുള്ളികോട്ടിന് എൻ.ആർ .ഐ ചേംബർ പുരസ്‌കാരം

വ്യവസായ പ്രമുഖൻ മുസ്തഫ മുള്ളികോട്ടിന് എൻ.ആർ .ഐ ചേംബർ പുരസ്‌കാരം

ദുബായ്: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എൻ.ആർ.ഐ ചേംബർ പുരസ്‍കാരം നേടുന്ന ഗൾഫിലെ ആദ്യ മലയാളീ വ്യവസായി ആയി യു.എ.ഇ ലെ അലൂമിനിയം നിർമാണ രംഗത്തെ ദുബായിലെ ഏറ്റവും പ്രശസ്ത ഗ്രൂപ്പായ സിറാജ് ഇന്റർനാഷണൽ അലൂമിനിയം എം.ഡി മുസ്തഫ മുള്ളിക്കോട്ട്ട് കണ്ണൂർ നോർത്ത് മലബാർ ചേംബർ ആസ്ഥാനത്ത് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീഷനിൽ നിന്നും ഏറ്റുവാങ്ങി .

കണ്ണൂർ ബർണശ്ശേരി സദേശിയായ മുസ്തഫ മുള്ളിക്കോട്ട് വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ കണ്ണൂരിലും യു.എ.ഇ ലും നിറ സാന്നിധ്യമാണ് സാന്നിധ്യമാണ്. മുസ്തഫ മുള്ളിക്കോട്ടിന്റെ ഉടമസ്ഥതയിലുള്ള കണ്ണൂർ പരിയാരം എം.എം ആർട്സ് ആൻഡ് സയൻസ് കോളേജ് നിലനിൽക്കുന്ന എം.എം നോളഡ്ജ് വില്ലേജ് സ്വകാര്യ മേഖലയിലെ വടക്കൻ മലബാറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ രംഗത്തെ സമുച്ചയമാണ്, നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും യു.എ.ഇ ലെ മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സംരഭകനുള്ള പുരസ്‍കാരം ദുബായിൽ വെച്ഛ് നടന്ന ചടങ്ങിൽ മുസ്തഫ മുള്ളിക്കോട്ട് ഏറ്റുവാങ്ങിയിരുന്നു.

വ്യവസായ രംഗത്ത് നാല്പത് വർഷത്തിലേറെയായി ഗൾഫിൽ വ്യക്തി മുദ്ര പതിപ്പിച്ച മുസ്തഫ മുള്ളികൊട്ടിന് നേരത്തെയും നിരവധി പുരസ്‍കാരങ്ങൾ തേടിയെത്തിരുന്നു . കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലം ദുബായിലെ അംബര ചുംബികളായ അത്യാഢംബര കെട്ടിടങ്ങൾക്ക് രൂപവും ഭാവവും നിരണയിക്കുന്ന അലൂമിനിയം ഫസാദ് നിർമാണ രംഗത്തെയും , അതിസങ്കീർണമായ രാജ്യത്തെ വമ്പൻ നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും , ബഹുരാഷ്ട്ര കമ്പനികളുടെ കൂറ്റൻ കെട്ടിട രൂപകല്പനയിലും നിർമാണത്തിലും സിറാജ് ഗ്രൂപ്പിന്റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിനും ,നൈപുണ്യവും ഏറെ പ്രശസ്തമാണ്.

കണ്ണൂർ കേന്ദ്രമായുള്ള ജീവകാരുണ്യ രംഗത്തെ തണൽ വീട് യു . എ .ഇ ചാപ്റ്റർ , വിദ്യഭാസ രംഗത്തെ കണ്ണൂർ കണ്ണാടിപറമ്പ ദാറുൽ ഹസനാത്ത് വിദ്യാഭാസ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് മുസ്തഫ മുള്ളിക്കോട്ട് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.