മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് താരൻ. നിങ്ങളുടെ തലയോട്ടിയിലെ ശിരോചർമത്തിൽ നിർജ്ജീവ ചർമ്മകോശങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് താരൻ ഉണ്ടാകുന്നത്. ശിരോചർമ്മത്തിൽ ഉണ്ടാകുന്ന കഠിനമായ ചൊറിച്ചിലും അടർന്നു പോകുന്ന വെളുത്ത നിറത്തിലുള്ള ചർമ്മകോശങ്ങൾ കാണപ്പെടുന്നതുമാണ് താരന്റെ പ്രധാന ലക്ഷണങ്ങൾ.
സ്ത്രീകളിലും പുരുഷന്മാരിലും പ്രായഭേദമന്യേ താരനുണ്ടാകാം. താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ, ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാം/നിങ്ങൾ കഴിക്കുന്ന ഭക്ഷണം മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. താരൻ നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
അവോക്കാഡോ
നാച്യുറൽ ഓയിലുകൾ അവക്കാഡോയിൽ ഏറെയുണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത. അവശ്യ വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും അവൊക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.
നട്സ്
ബദാം, വാൾനട്ട് എന്നിവയുൾപ്പെടെ സിങ്ക്, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ എന്നിവ നട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് താരൻ കുറയ്ക്കാൻ സഹായിക്കും.
യോഗർട്ട്
ബൈക്കോടിന് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ യോഗർട്ടിൽ ആന്റിഇൻഫ്ളമേറ്ററി, ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് താരൻ തടയുകയും മുടിയുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും.
മത്തങ്ങ വിത്ത്
മത്തങ്ങ വിത്തുകളിൽ സിങ്ക് അടങ്ങിയിട്ടുള്ളതിനാൽ തലയോട്ടിയിലെ അമിത എന്ന കുറയ്ക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ചീസ്
ചീസിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുള്ളതിനാൽ താരനെ നിയന്ത്രിക്കുകയും പ്രതിരോധശേഷി വർധിപ്പിച്ച് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
മുട്ട
മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തെ സഹായിക്കുന്ന സിങ്കും ബയോട്ടിനും മുട്ടയിൽ ധാരാളമുണ്ട്.
വെളുത്തുള്ളി
താരൻ ചികിത്സയിൽ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഫംഗൽ ഘടകമായ അല്ലിസിൻ വെളുത്തുള്ളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പതിവായി കഴിക്കുകയോ തലയോട്ടിയിൽ നേരിട്ട് പുരട്ടുകയോ ചെയ്യുന്നത് താരൻ കുറയ്ക്കാൻ സഹായിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.