ഓസ്‌ട്രേലിയയിൽ പുതിയ ഉഷ്ണമേഖല ചുഴലിക്കാറ്റ്; കനത്ത മഴക്കും കാറ്റിനും സാധ്യതയെന്ന് പ്രവചനം

ഓസ്‌ട്രേലിയയിൽ പുതിയ ഉഷ്ണമേഖല ചുഴലിക്കാറ്റ്; കനത്ത മഴക്കും കാറ്റിനും സാധ്യതയെന്ന് പ്രവചനം

ബ്രിസ്ബൻ: വടക്കൻ ഓസ്‌ട്രേലിയയിൽ തുടരെയുണ്ടാകുന്ന ഉഷ്ണമേഖല ചുഴലിക്കാറ്റ് ജനജീവിതത്തെ ദുസഹമാക്കുന്നു. കാർപെൻ്റേറിയ ഉൾക്കടലിൻ്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ലിങ്കൺ ഓസ്ട്രേലിയയുടെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യയ സൃഷ്ടിക്കുന്നെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം.

കടുത്ത കാലാവസ്ഥാ ആഘാതങ്ങൾ തുടരാൻ സാധ്യതയുണ്ടെങ്കിലും നോർത്തേൺ ടെറിറ്ററിയുടെ സെൻട്രൽ ബാർക്ലി ജില്ലയിലേക്ക് നീങ്ങുമ്പോൾ ചുഴലിക്കാറ്റ് ദുർബലമാകാനാണ് സാധ്യത. കിഴക്കൻ കാർപെൻ്റേറിയയിലും വടക്ക് കിഴക്കൻ ബാർക്ലി ജില്ലയിലും കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ദിവസം ക്വീൻസ്‌ലാൻ്റിലെ വടക്കുപടിഞ്ഞാറൻ ഇസ മൗണ്ടിൻ്റെ തെക്ക് ഡച്ചസിലെ വെള്ളപ്പൊക്കമുള്ള മാൽബൺ നദിയിൽ 28 കാരിയായ സ്ത്രീയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനുവരിയിലെ മുൻ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന് ഈ പ്രദേശം ഇപ്പോഴും കരകയറിയിട്ടില്ല. അതിനിടയിലാണ് പുതിയ ചുഴലിക്കാറ്റിന്റെ ഉത്ഭവം. ചുഴലിക്കാറ്റ് മൂലം നിരവധി ആളുകളെ മാറ്റിപാർപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബർക്ക്‌ടൗണിൽ ഇതിനകം 135 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 250 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഡിസംബർ പകുതിയോടെ രൂപപ്പെട്ട കിർരിലി, ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ജാസ്പർ എന്നിവയ്ക്ക് ശേഷം വടക്കൻ ഓസ്‌ട്രേലിയയെ ബാധിക്കുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്.

ക്വീൻസ്‌ലാൻഡിന്റെ തെക്ക് കിഴക്കും വെള്ളിയാഴ്ച കനത്ത മഴ പെയ്തതോടെ ബ്രിസ്ബെയ്നിൽ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റോസാലിയുടെ പരിസര പ്രദേശത്ത് 197 മില്ലീമീറ്ററാണ് മഴ രേഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.