പന്നിപ്പനി: കോട്ടയം ജില്ലയിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

 പന്നിപ്പനി: കോട്ടയം ജില്ലയിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

കോട്ടയം: ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

രോഗ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ട കുമരകം, ആര്‍പ്പൂക്കര, അയ്മനം, തലയാഴം, ടി.വി പുരം, വെച്ചൂര്‍ എന്നീ പഞ്ചായത്തുകളിലേക്കും വൈക്കം നഗരസഭയിലേക്കും പന്നികള്‍, പന്നി മാംസം ഉല്‍പന്നങ്ങള്‍, പന്നിക്കാഷ്ഠം, പന്നി തീറ്റസാധനങ്ങള്‍ എന്നിവ മറ്റിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോര്‍വാഹന വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധനയ്ക്ക് മൃഗ സംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കി. രോഗ നിരീക്ഷണ മേഖലയിലെ പന്നി ഫാമുകളിലും പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളിലും മൃഗ സംരക്ഷണ വകുപ്പ് പരിശോധന നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.