ഫാ. തോമസ് മാത്യു കുറ്റിമാക്കൽ പുതിയ ഇൻഡോർ ബിഷപ്പായി നിയമിതനായി

ഫാ. തോമസ് മാത്യു കുറ്റിമാക്കൽ പുതിയ ഇൻഡോർ ബിഷപ്പായി നിയമിതനായി


ഇൻഡോർ : ഫാ.തോമസ് മാത്യു കുറ്റിമാക്കലിനെ പുതിയ ഇൻഡോർ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ ചാക്കോ തോട്ടുമാരിക്കൽ വിരമിച്ച സ്ഥാനത്താണ് ഫാ. തോമസ് മാത്യു കുറ്റിമാക്കലിനെ നിയമിച്ചത് . ഫാ. തോമസ് മാത്യു കുറ്റിമാക്കൽ 1962 ഫെബ്രുവരി 25 നു ഇപ്പോഴത്തെ കോതമംഗലം രൂപതയുടെ ഭാഗമായ കല്ലൂർക്കാട് കുറ്റിമാക്കൽ കുടുംബത്തിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭാസത്തിന് ശേഷം അദ്ദേഹം ഫിലോസഫിയും തിയോളജിയും ഭോപ്പാലിലെ സെമിനാരിയിൽ പഠിച്ചു.

1987 നവംബർ 25 നു ഇൻഡോർ രൂപതാ വൈദികനായി തിരുപ്പട്ടമേറ്റു 1987 -90 കാലയളവിൽ ഇൻഡോർ കത്തീഡ്രൽ (Red Church) അസിസ്റ്റന്റ് വികാരിയായും 1990 -92, 1987 -90 കാലയളവിൽ ജാബുവയിൽ അസിസ്റ്റന്റ് വികാരിയായും, 1992 -98 കാലയളവിൽ ഇൻഡോറിലെ സെന്റ് . റാഫേൽ സ്‌കൂൾ വൈസ് പ്രിന്സിപ്പളായും 1998 -2002 കാലയളവിൽ സെന്റ്. റാഫേൽ സ്‌കൂൾ വൈസ് പ്രിന്സിപ്പളായും 2002 -2004 കാലയളവിൽ ജാബുവയിലെ മൈനർ സെമിനാരി വൈസ് റെക്ടറായും 2004 -2009 കാലയളവിൽ രൂപതയുടെ സ്‌കൂളിന്റെ ഡയറക്ടറായും 2009 -2015 കാലയളവിൽ ദേവാസ് ഇടവക വികാരിയായും 2015 -2021 കാലയളവിൽ ദേവാസ് ഇടവക വികാരിയും ഡീനുമായും സേവനമനുഷ്ഠിച്ചു. 

2021 മുതൽ ഇൻഡോർ കത്തീഡ്രൽ വികാരിയായി സേവനമനുഷ്ഠിച്ചു വരവേയാണ് രൂപതയുടെ പുതിയ ഇടയനായി നിയമതനാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26