മാസപ്പടി വിവാദം: എസ്എഫ്ഐഒ വീണാ വിജയന്റെ മൊഴിയെടുക്കും; ഈ ആഴ്ച നോട്ടീസ് നല്‍കും

 മാസപ്പടി വിവാദം: എസ്എഫ്ഐഒ വീണാ വിജയന്റെ മൊഴിയെടുക്കും; ഈ ആഴ്ച നോട്ടീസ് നല്‍കും

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണ സംഘം ഉടന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുക്കും. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഈ ആഴ്ച തന്നെ വീണയ്ക്ക് നോട്ടീസ് നല്‍കും. ബംഗളൂരുവിലെയോ കൊച്ചിയിലെയോ ഓഫീസില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍.

അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനിയുടെ ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് എസ്.എഫ്.ഐ.ഒ കോടതിയെ അറിയിച്ചിരുന്നു.

എക്സാലോജിക് മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. കേസില്‍ സിഎംആര്‍എല്ലില്‍ നിന്നും കെഎസ്ഐ ഡിയില്‍ (കേരള സ്റ്റേറ്റ് ഇന്‍ഡുസ്ട്രിയല്‍ കോര്‍പറേഷന്‍) നിന്നും അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങള്‍ തേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.