ഇന്ത്യയിലെ അഞ്ച് രൂപതകളിൽ പുതിയ മെത്രാന്മാരെ നിയമിച്ച് മാർപാപ്പ

ഇന്ത്യയിലെ അഞ്ച് രൂപതകളിൽ പുതിയ മെത്രാന്മാരെ നിയമിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇന്ത്യയിലെ അഞ്ച് രൂപതകളിൽ പുതിയ മെത്രാന്മാരെ നിയമിച്ച് ഉത്തരവിറക്കി ഫ്രാൻസിസ് മാർപാപ്പ. കാനോൻ നിയമ പ്രകാരം മൂന്ന് രൂപതകളുടെ ബിഷപ്പുമാർ സമർപ്പിച്ച രാജി മാർപാപ്പ അം​ഗീകരിച്ചു.

മദ്ധ്യപ്രദേശിലെ ഇൻഡോർ രൂപതയുടെ മെത്രാനായി കല്ലൂർക്കാട് സ്വദേശി തോമസ് മാത്യു കുറ്റിമാക്കൽ, കാണ്ഡ്വാ രൂപതയുടെ അദ്ധ്യക്ഷനായി മാനന്തവാടി രൂപതയിലെ കൂലിവായ സ്വദേശിയായ അഗസ്റ്റിൻ മഠത്തിക്കുന്നേൽ, ബീഹാറിലെ പൂർണിയ രൂപതയുടെ ഭരണസാരഥിയായി ഫ്രാൻസീസ് തിർക്കി, തെലങ്കാനയിലെ നൽഗോണ്ട രൂപതയുടെ മെത്രാനായി കർണം ദമാൻ, കമ്മം രൂപതയുടെ അദ്ധ്യക്ഷനായി പ്രകാശ് സജിലി എന്നീ വൈദികരെയാണ് പാപ്പാ നാമനിർദ്ദേശം ചെയ്തത്.

ഇൻഡോർ രൂപതയുടെ മെത്രാനായി നിയമിച്ച തോമസ് മാത്യു കുറ്റിമാക്കലം കാണ്ഡ്വാ രൂപതയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അഗസ്റ്റിൻ മഠത്തിക്കുന്നേലും കേരളത്തിൽ നിന്നുള്ളവരാണ്.

ഇൻഡോർ രൂപതയുടെ മെത്രാൻ ദൈവവചന സമൂഹാംഗമായ ചാക്കൊ തോട്ടുമാരിക്കൽ, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപതയുടെ ആർച്ച് ബിഷപ്പ് പ്രകാശ് മല്ലവരപ്പു, മഹാരാഷ്ട്രയിലെ ഔറംഗബാദ് രൂപതയുടെ മെത്രാൻ അംബ്രോസ് റിബേല്ലൊ എന്നിവർ സമർപ്പിച്ച രാജി പാപ്പാ സ്വീകരിച്ചു


ഫാദർ തോമസ് മാത്യു കുറ്റിമാക്കൽ

മാർ ചാക്കോ തോട്ടുമാരിക്കൽ വിരമിച്ച സ്ഥാനത്താണ് ഫാദർ തോമസ് മാത്യു കുറ്റിമാക്കലിനെ നിയമിച്ചത്. ഫാദർ തോമസ് മാത്യു കുറ്റിമാക്കൽ 1962 ഫെബ്രുവരി 25 ന് കല്ലൂർക്കാട് കുറ്റിമാക്കൽ കുടുംബത്തിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭാസത്തിന് ശേഷം ഫിലോസഫിയും തിയോളജിയും ഭോപ്പാലിലെ സെമിനാരിയിൽ പഠിച്ചു.

1987 നവംബർ 25 ന് ഇൻഡോർ രൂപതാ വൈദികനായി. 1987-90 കാലയളവിൽ ഇൻഡോർ കത്തീഡ്രൽ അസിസ്റ്റന്റ് വികാരിയായും 1990-92, 1987-90 കാലയളവിൽ ജാബുവയിൽ അസിസ്റ്റന്റ് വികാരിയായുമായിരുന്നു.

1992-98 കാലയളവിൽ ഇൻഡോറിലെ സെന്റ. റാഫേൽ സ്‌കൂൾ വൈസ് പ്രിൻസിപ്പളായും 1998 -2002 കാലയളവിൽ സെന്റ്. റാഫേൽ സ്‌കൂൾ വൈസ് പ്രിന്സിപ്പളായും 2002 -2004 കാലയളവിൽ ജാബുവയിലെ മൈനർ സെമിനാരി വൈസ് റെക്ടറായും 2004 -2009 കാലയളവിൽ രൂപതയുടെ സ്‌കൂളിന്റെ ഡയറക്ടറായും 2009 -2015 കാലയളവിൽ ദേവാസ് ഇടവക വികാരിയായും 2015 -2021 കാലയളവിൽ ദേവാസ് ഇടവക വികാരിയും ഡീനുമായും സേവനമനുഷ്ഠിച്ചു. ഇൻഡോർ കത്തീഡ്രൽ വികാരിയായിരിക്കുന്നതിനിടെയാണ് രൂപതയുടെ പുതിയ ഇടയനായി നിയമതനാകുന്നത്.


ഫാദർ അഗസ്റ്റിൻ മഠത്തിക്കുന്നേൽ

മാനന്തവാടി രൂപതയിലെ കൂളിവയൽ ഇടവകാംഗവും ഇപ്പോൾ കണ്ഠ്വ രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ റവ. ഫാദർ അഗസ്റ്റിൻ മഠത്തിക്കുന്നേലിനെ ഫ്രാൻസിസ് മാർപാപ്പ കണ്ഠ്വ രൂപതയുടെ മെത്രാനായി നിയമിച്ചത്. കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ ദുരൈരാജിനെ 2021 ൽ ഫ്രാൻസിസ് മാർപാപ്പ ഭോപ്പാൽ അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിച്ചതിനെത്തുടർന്ന് കണ്ഠ്വ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്നു അഗസ്റ്റിൻ മഠത്തിക്കുന്നേൽ.

1963 ജൂലൈ ഒമ്പതിന് മാനന്തവാടി രൂപതയിലെ കൂളിവയൽ ഇടവകയിലാണ് അഗസ്റ്റിൻ മഠത്തിക്കുന്നേൽ ജനിച്ചത്. നാഗ്പൂർ മേജർ സെമിനാരിയിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനത്തിന് ശേഷം 1994 ഏപ്രിൽ 18 ന് കണ്ഠ്വ രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ചു. 1994-96 കാലയളവിൽ സിർപൂരിൽ അസിസ്റ്റന്റ് വികാരിയായിരുന്നു. തുടർന്ന് ഒരു വർഷം രൂപതാമെത്രാന്റെ സെക്രട്ടറിയായി ജോലി ചെയ്ത ശേഷം 1997-99 കാലയളവിൽ റോമിലെ അൽഫോൻസിയൻ അക്കാദമിയിൽനിന്ന് ധാർമ്മിക ദൈവ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തുടർന്ന് ഒരു വർഷം കൂടി രൂപതാ മെത്രാന്റെ സെക്രട്ടറിയായി സേവനം ചെയ്ത ശേഷം 2000-2010 കാലയളവിൽ സെന്റ് പയസ് സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററായും സെന്റ് പയസ് സെമിനാരിയുടെ റെക്ടറായും ജോലി ചെയ്തു.

2010 മുതൽ 2018 വരെ രൂപതയുടെ ബർസാറും രൂപതാമെത്രാന്റെ സെക്രട്ടറിയുമായിരുന്നു. 2018-2021 കാലയളവിൽ സെന്റ് ആൻ ഇടവകയുടെ വികാരിയായി സേവനംചെയ്യുമ്പോഴാണ് രൂപതാ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.