ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കുപ്രസിദ്ധ അധോലോക നേതാവ് അമീര്‍ ബാലാജ് ടിപ്പു കൊല്ലപ്പെട്ടു. ചുങ്ങ് മേഖലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ടിപ്പുവിന്റെ അനുയായികള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ വെടിയുതിര്‍ത്തയാളും കൊല്ലപ്പെട്ടു. ലാഹോര്‍ ആസ്ഥാനമായുള്ള വന്‍കിട ചരക്കുഗതാഗത ശൃംഖലയുടെ ഉടമയാണിയാണ് ടിപ്പു.
ടിപ്പുവിനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കും നേരെയായിരുന്നു ആക്രമണം. ഉടന്‍ തന്നെ ഇയാളുടെ അംഗരക്ഷകര്‍ പ്രത്യാക്രമണം നടത്തി. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ടിപ്പുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഇയാളുടെ അനുയായികള്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടുകയും വികാരാധീനരായി അലറിക്കരയുകയും ചെയ്‌തെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമീറിന്റെ പിതാവ് ആരിഫ് അമീര്‍ എന്ന ടിപ്പു ട്രക്കന്‍വാലയും സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്. 2010ല്‍ അലാമ ഇഖ്ബാല്‍ വിമാനത്താവളത്തില്‍ വച്ചാണ് ആരിഫിന് നേരെ ആക്രമണം ഉണ്ടായത്. ടിപ്പുവിന്റെ മുത്തച്ഛനും കൊല്ലപ്പെടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.