വന്യമൃഗ ആക്രമണം: നഷ്ട പരിഹാരത്തിന് 13 കോടി കൂടി അനുവദിച്ചു

വന്യമൃഗ ആക്രമണം: നഷ്ട പരിഹാരത്തിന് 13 കോടി കൂടി അനുവദിച്ചു

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂര്‍ ഉള്‍പ്പെടെ ജില്ലകളില്‍ നിന്നുള്ള ആവശ്യ പ്രകാരം അധിക വിഹിതമായാണ് കൂടുതല്‍ തുക നല്‍കിയത്.

വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവര്‍ത്തനങ്ങള്‍, ആദിവാസികള്‍ക്കും വാച്ചര്‍മാര്‍ക്കും ഇന്‍ഷ്വറന്‍സ്, മൃഗ സംഘര്‍ഷ ലഘൂകരണ മാര്‍ഗങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി നേരത്തെ 19.9 കോടി രൂപ നല്‍കിയിരുന്നു.

ഈ വര്‍ഷം ആകെ 32.9 കോടി രൂപയാണ് അനുവദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.