വാഷിങ്ടണ്‍: അമേരിക്കൻ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ അടുത്ത മാസം എട്ടിന് തുടങ്ങും. ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തില്‍ ഉപരിസഭയായ സെനറ്റില്‍ വിചാരണയും തുടര്‍ന്ന് വോട്ടെടുപ്പും നടക്കും. കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന കലാപത്തിന് പ്രേരണ നല്‍കിയെന്നാണ് ട്രംപിനെതിരായ കുറ്റം.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് വിചാരണ നേരിടുന്നത് യുഎസ് ചരിത്രത്തിൽ ആദ്യമാണ്. ഇരുപക്ഷവും തുല്യനിലയിലുള്ള സെനറ്റ് ഇംപീച്മെന്റ് അംഗീകരിക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ട്രംപ് ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതും തടയാന്‍ ഇംപീച്മെന്റിലൂടെ കഴിയും. മുന്‍ പ്രസിഡന്റുമാര്‍ക്കുള്ള ആനുകൂല്യങ്ങളും റദ്ദാക്കാം. സെനറ്റില്‍ ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടാല്‍ അദ്ദേഹത്തിനു പൊതുപദവികളില്‍ വിലക്കേര്‍പ്പെടുത്തുന്ന പ്രമേയവും വോട്ടിനിടും. ഇത് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ട്രംപിന്റെ മോഹങ്ങള്‍ക്കു തിരിച്ചടിയാകും.
എന്നാൽ, സെനറ്റില്‍ ഇംപീച്ച്മെന്റ് പാസാകാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. 100 അംഗ സഭയില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും 50 വീതമാണുള്ളത്. ഇംപീച്ച്മെന്റ് പാസാകാന്‍ 17 റിപ്പബ്ലിക്കമാരുടെ കൂടി പിന്തുണ വേണ്ടി വരും. ഇരുപതോളം റിപ്പബ്ലിക്കന്മാര് ഇതിനു തയാറാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.