സിംഹത്തിന് സീതയെന്ന് പേരിട്ടാല്‍ എന്താണ് ബുദ്ധിമുട്ട്? ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങളല്ലേയെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി

സിംഹത്തിന് സീതയെന്ന് പേരിട്ടാല്‍ എന്താണ് ബുദ്ധിമുട്ട്? ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങളല്ലേയെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത: സിംഹത്തിന് സീത എന്ന് പേരിടുന്നതിന് എന്താണ് ബുദ്ധിമുട്ടെന്ന് വിശ്വഹിന്ദു പരിഷത്തിനോട് (വിഎച്ച്പി) കല്‍ക്കട്ട ഹൈക്കോടതി. ഹിന്ദു മതത്തില്‍ മൃഗങ്ങളും ദൈവങ്ങള്‍ അല്ലേയെന്നും ജല്‍പായ്ഗുഡിയിലെ കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ചോദിച്ചു.

അക്ബര്‍ എന്ന ആണ്‍ സിംഹത്തെയും സീത എന്ന പെണ്‍ സിംഹത്തെയും മൃഗശാലയില്‍ ഒന്നിച്ചു പാര്‍പ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ചോദ്യം.

2023 ഫെബ്രുവരി 13 ന് ആണ് ഇണ ചേര്‍ക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് സിംഹങ്ങളെ ബംഗാളില്‍ എത്തിച്ചത്. അക്ബറിന് ഏഴ് വയസും സീതയ്ക്ക് അഞ്ച് വയസുമാണ് പ്രായം.

ഇങ്ങനെ പാര്‍പ്പിക്കുന്നത് ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതിനാണെന്നും അക്ബറിനെ സീതയ്‌ക്കൊപ്പം ഒരേ കൂട്ടിലിടരുതെന്നുമാണ് വിഎച്ച്പിയുടെ വാദം. അല്ലെങ്കില്‍ പെണ്‍ സിംഹത്തിന്റെ പേരു മാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

സംസ്ഥാന വനം വകുപ്പും ബംഗാള്‍ സഫാരി പാര്‍ക്ക് ഡയറക്ടറുമാണ് എതിര്‍ കക്ഷികള്‍. എന്നാല്‍ സിംഹങ്ങള്‍ക്ക് തങ്ങള്‍ പേരിട്ടിട്ടില്ലെന്നാണ് മൃഗശാല അധികൃതരുടെ വിശദീകരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.